കൃഷി ചെയ്യാൻ ഇനി കരിയിലയും, വളങ്ങളും വേണ്ട.! ഈ രീതിയിൽ ചെയ്യാം

അധികം സ്ഥലം ഇല്ലാത്തവർക്ക് എന്നും കരിയില കിട്ടുവാൻ ബുദ്ധിമുട്ടായിരിക്കും. അങ്ങനെ സ്ഥല പരിമിതി ഉള്ളവർക്ക് ഗ്രോ ബാഗിൽ കൃഷി ചെയ്യാനായി ഇനി കരിയിലകളുടെ ആവശ്യമില്ല. എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. പച്ചക്കറികൾക്ക് ആയാലും പൂ ചെടികൾക്ക് ആയാലും ഗ്രോ ബാഗിൽ ഏറ്റവും നല്ല കമ്പോസ്റ്റ് നിറയ്ക്കാവുന്നതാണ്. പൈസ കൊടുത്ത് ഇനി കമ്പോസ്റ്റ് വാങ്ങിക്കേണ്ട ആവശ്യമില്ല. വീട്ടിലുള്ള സാധനങ്ങൾ വച്ച് തന്നെ ചെയ്യാവുന്നതാണ്. അതിനായി പ്രധാനമായും വേണ്ടത് ഉണങ്ങിയ വാഴയില ആണ്.

വാഴയിലയുടെ ഒന്നും തന്നെ മാറ്റി വെക്കേണ്ടതില്ല എല്ലാം ഗ്രോ ബാഗിൽ ഇടാവുന്നതാണ്. ആദ്യം തന്നെ ഗ്രോ ബാഗിൽ വാഴയില ഇട്ടു കൊടുക്കുക. നല്ല കട്ടിയിൽ ആയിരിക്കണം വെച്ച് കൊടുക്കേണ്ടത്. പിന്നെ വേണ്ടത് എല്ലുപൊടി, ചാണകപ്പൊടി, ചകിരി ചോറ്, കുറച്ചു മണ്ണും എടുക്കുക. എല്ലാംകൂടി നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക. അതിനുശേഷം ഗ്രോ ബാഗിൽ ഇട്ട് നിറയ്ക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുന്നത് വഴി ചെടികൾ പെട്ടെന്ന് തന്നെ മണ്ണിലേക്ക് വേര് ഇറക്കുകയും നല്ല ആരോഗ്യത്തോടെ നിൽക്കുകയും വളരുകയും ചെയ്യുന്നു. നല്ലതുപോലെ വെയിറ്റ് കുറവുള്ളതിനാൽ ഗ്രോ ബാഗ് എടുത്തു മാറ്റി വയ്ക്കുവാൻ എളുപ്പമാണ്. ഇങ്ങനെ ഇട്ട് രണ്ട് ദിവസം മാറ്റി വെച്ചതിനു ശേഷംതൈകൾ നട്ടു കൊടുക്കുക. പിന്നെ ചെയ്യേണ്ടത് നല്ലതുപോലെ നനച്ചു കൊടുക്കുക.

ഇതേപോലെ വെണ്ട, കാബേജ്, വഴുതനങ്ങ, തക്കാളി, കോളിഫ്ലവർ എന്നിങ്ങനെയുള്ള പച്ചക്കറികൾ എല്ലാം ഗ്രോ ബാഗിൽ നിറച്ച് വീട്ടിൽ തന്നെ കൃഷി ചെയ്ത് ചെയ്യാവുന്നതാണ്. രാ സവളം ചേർക്കാത്ത പച്ചക്കറികൾ ലഭിക്കുവാൻ വീട്ടിൽ തന്നെ കൃഷി ചെയ്തെടുക്കാൻ ശ്രമിക്കുക.

Malayalam News Express