കോളിഫ്ലവർ വാങ്ങുന്നവർ ശ്രദ്ധിക്കുക..!! പുഴുക്കളെ നീക്കാൻ ഇതാ എളുപ്പവഴി..!!

നമ്മൾ വീടുകളിൽ പലതരത്തിലുള്ള പച്ചക്കറികൾ പാചകം ചെയ്യുന്നതിനായി വാങ്ങാറുണ്ട്. പച്ചക്കറികൾ വാങ്ങി നിശ്ചിത ദിവസത്തിനുള്ളിൽ തന്നെ ഇത് ഉപയോഗിച്ചില്ലെങ്കിൽ ഇവ ചീഞ്ഞു പോകും. അതുപോലെ കൃത്യമായ രീതിയിൽ അല്ല ഇത് സൂക്ഷിക്കുന്നത് എങ്കിൽ ഇവയിൽ പുഴുക്കളും മറ്റു പ്രാണികളും വരികയും മറ്റു പച്ചക്കറികൾക്കു കൂടെ കേട് വരുന്നതിനും സാധ്യതയുണ്ട്. ഈ സാഹചര്യം ഒഴിവാക്കാൻ ഇത്തരത്തിൽ പച്ചക്കറികൾ വാങ്ങുമ്പോൾ തന്നെ പുഴുക്കളെ നീക്കുന്നതിനുള്ള നടപടി സ്വീകരിച്ചാൽ ഇവ ഫ്രിഡ്ജിൽ സൂക്ഷിച്ചാലും മറ്റു പച്ചക്കറികൾക്ക് ഒരു ദോഷവും കൂടാതെ ഇരിക്കും.

ഇങ്ങനെ നമ്മൾ വാങ്ങുന്നതും ഒരുപാട് പുഴകളും പ്രാണികളും ഉണ്ടാകാനിടയുള്ളതുമായ ഒരു പച്ചക്കറിയാണ് കോളിഫ്ലവർ. കോളിഫ്ലവർ ഉപയോഗിച്ച് ഉണ്ടാക്കുന്ന ഭക്ഷണവിഭവങ്ങൾ ഒരുപാട് ആളുകൾക്ക് വളരെയധികം ഇഷ്ടമായിരിക്കും. നമ്മൾ സാധാരണ കോളിഫ്ലവർ വാങ്ങി ഫ്രിഡ്ജിൽ സൂക്ഷിച്ച്, കറി ഉണ്ടാക്കാൻ നേരം തിളച്ച വെള്ളത്തിൽ ഇട്ടാണ് പുഴുക്കളെ നീക്കാറുള്ളത്. എന്നാൽ ഫ്രിഡ്ജിൽ ഇത്രനാളും സൂക്ഷിക്കുമ്പോൾ തന്നെ ഇവ മിക്കതും ചത്തു പോയിട്ടുണ്ടാകും. അപ്പോൾ കൃത്യമായ രീതിയിൽ പുഴുക്കളെ നീക്കാൻ നമുക്ക് സാധിക്കില്ല.

ഇതിനുപകരം പുഴുക്കളെ, കോളിഫ്ലവർ വാങ്ങിക്കൊണ്ടു വരുമ്പോൾ തന്നെ നീക്കാൻ ഒരു വഴിയുണ്ട്. ഇതിനായി ആദ്യം തന്നെ കോളിഫ്ലവറിന്റെ ഇലയും തണ്ടും മുറിച്ചുമാറ്റുക. അതിനുശേഷം ഇത് കഴുകി വൃത്തിയാക്കി എടുക്കുക. ഇനി ഗ്യാസ് അടുപ്പിൽ തീ കത്തിച്ച് കോളിഫ്ലവറിന്റെ തണ്ട് താഴെ വരുന്ന രീതിയിൽ ഗ്യാസ് സ്റ്റൗവിന്റെ ബർണറിൽ വയ്ക്കുക. രണ്ടു മിനിറ്റ് നേരം ചെറിയ തീയിൽ ഇങ്ങനെ വെച്ചാൽ മതി. കോളിഫ്ലവറിന്റെ ഉള്ളിലുള്ള ജീവനുള്ള പുഴുക്കൾ എല്ലാം തന്നെ ഇപ്പോൾ പുറത്തു ചാടും. ഇത് നമുക്ക് നേരിട്ട് കാണാനും ഇവയെ നീക്കാനും സാധിക്കും. അതിനുശേഷം ഇത് കൃത്യമായി പൊതിഞ്ഞ് ഫ്രിഡ്ജിനുള്ളിൽ വെച്ചാൽ മറ്റു പച്ചക്കറികൾക്കും യാതൊരു കേടും കൂടാതെ സൂക്ഷിക്കാൻ സാധിക്കും. ആയതിനാൽ വീട്ടിൽ കോളിഫ്ളവർ വാങ്ങുമ്പോൾ ഇങ്ങനെ ചെയ്യേണ്ടത് അത്യാവശ്യമാണ്.

Malayalam News Express