കോഴി കുഞ്ഞുങ്ങളെ വളർത്താൻ താല്പര്യമുള്ള നിരവധി പേർ ഇപ്പോൾ രംഗത്ത് വരുന്നുണ്ട്. കോഴി വളർത്തൽ കൃഷി വളരെയധികം ലാഭകരമായ ഒന്നായതിനാൽ നിരവധി ആളുകളാണ് ഇതിനുള്ള അവസരങ്ങളെ കുറിച്ച് കൂടുതൽ അന്വേഷിക്കുന്നത്.
കോഴി വളർത്തുന്നതിന് വളരെ അത്യാവശ്യവും വേണ്ട ഒന്നാണ് മുട്ട വിരിയിക്കുന്നതിനുള്ള സംവിധാനം. മുൻപെല്ലാം തള്ളക്കോഴി അടയിരുന്നാണ് മുട്ട വിരിയിച്ചിരുന്നത്. എന്നാൽ ഇപ്പോഴത്തെ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് കൊണ്ട് കൃത്രിമമായി മുട്ട വിരിയിക്കുന്നതിനുള്ള സാഹചര്യം ഒരുക്കുകയാണ് മിക്ക ആളുകളും ചെയ്യാറുള്ളത്. അതിനാൽ തന്നെ ഒരു തള്ള കോഴിയുടെ ആവശ്യം ഇവിടെ വരുന്നില്ല. കൃത്രിമമായ സാഹചര്യം ഒരുക്കിക്കൊണ്ട് മുട്ടകൾ വിരിയിക്കാൻ ഇവിടെ സാധിക്കും. ഇതിന് ഉപകരിക്കുന്ന ഉപകരണമാണ് ഇൻക്കുബേറ്റർ. ഇത് നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കാൻ സാധിക്കും. ഇതിനായി ഒരു ഒഴിഞ്ഞ പഴയ പെയിന്റ് ബക്കറ്റ് എടുക്കുക. വലിയ ബക്കറ്റ് എടുക്കുന്നതാണ് കൂടുതൽ നല്ലത്. അതിനുശേഷം ഇതിൽ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ മുറിച്ചെടുക്കുക. ഒന്ന് ഗ്ലാസ് ഒട്ടിക്കുന്നതിന് വേണ്ടിയും മറ്റൊന്ന് ബൾബിന്റെ ഹോൾഡർ ഇടുന്നതിനു വേണ്ടിയും ആണ് മുറിച്ചു മാറ്റിയിരിക്കുന്നത്. ശേഷം കാണിച്ചിരിക്കുന്നതുപോലെ ഗ്ലാസ് അല്ലെങ്കിൽ പ്ലാസ്റ്റിക് ഷീറ്റ് ഒട്ടിക്കുകയും ഹോൾഡർ വയറിൽ കണക്ട് ചെയ്ത് എടുക്കുകയും ചെയ്യുക. ഇനി ബക്കറ്റിനുള്ളിലെ ചൂട് അറിയുന്നതിന് ടെമ്പറേച്ചർ റീഡർ ആവശ്യമുണ്ട്. ഇത് ഓൺലൈനായി വാങ്ങാൻ സാധിക്കും. ഇതും ബക്കറ്റിൽ അറേഞ്ച് ചെയ്യുക. ശേഷം ഫുഡ് വേസ്റ്റ്, വെള്ളം എന്നിവ വച്ചശേഷം മുട്ടകൾ വരിയായി വച്ചുകൊടുക്കുക. ഈ സൗകര്യം ഉപയോഗിച്ച് 20 മുതൽ 25 ദിവസത്തിനുള്ളിൽ മുട്ട വിരിയുന്നതാണ്.
