കോഴിത്തീറ്റ ഇനി പുറത്തു നിന്നു വാങ്ങുകയേ വേണ്ട, ദിവസവും മുട്ടയും ലഭിക്കും

കോഴിത്തീറ്റ ഇനി വാങ്ങുകയേ വേണ്ട ദിവസവും മുട്ട ലഭിക്കും ഇതൊന്നു പരീക്ഷിച്ചു നോക്കൂ. വീട്ടാവശ്യത്തിനുള്ള കോഴിമുട്ടയ്ക്ക് നമ്മളെല്ലാവരും കോഴികളെ വീടുകളിൽ വളർത്താറുണ്ട്. എന്നാൽ പലപ്പോഴും കോഴിത്തീറ്റയുടെ വിലവർദ്ധനവ് ബാധിക്കാറുണ്ട്. മുട്ടക്കോഴിക്കും ഇറച്ചിക്കോഴികൾക്കും ഇത് ബാധകം ആവാറുണ്ട്. എന്നാൽ വീടുകളിൽ തന്നെ തീറ്റ ഉണ്ടാക്കിയെടുക്കാൻ സാധിച്ചാൽ അത് വളരെയേറെ ഗുണപ്രദം ആകും.

എങ്ങനെ നമുക്ക് വീടുകളിൽ കോഴിത്തീറ്റ ഉണ്ടാക്കിയെടുക്കാം എന്നാണ് എന്ന് നോക്കുന്നത്.ഒരു കിലോ ഗോതമ്പ് വെള്ളത്തിൽ കുതിർത്തത് എടുക്കുക. തലേന്ന് തന്നെ വെള്ളത്തിൽ ഇട്ടു വച്ചാൽ എളുപ്പം കുതിർന്നു കിട്ടും. പരന്ന പാത്രത്തിലോട്ട് ഒരു കോട്ടൻ തുണി വിരിച്ച് കൊടുക്കുക. അതിലേക്ക് ഗോതമ്പ് എടുത്ത് പരത്തി ഇടുക. ഒരു ബോട്ടിലിന്റെ അടപ്പിൽ ദ്വാരങ്ങളുണ്ടാക്കുക. രാവിലെയും വൈകിട്ടും ഈ പാത്രത്തിലേക്ക് വെള്ളം തളിച്ചു കൊടുക്കുക.

രാവിലെയും വൈകിട്ടും ഇങ്ങനെ വെള്ളം തെളിച്ചു കൊടുത്താൽ ഏതാണ്ട് 24 മണിക്കൂർ ആവുമ്പോഴേക്കും ഗോതമ്പിന് മുളപൊട്ടിയിട്ടുണ്ടാവും. രണ്ടുദിവസം കഴിയുമ്പോഴേക്കും ഗോതമ്പ് നന്നായി മുളച്ചുവന്നിരിക്കുന്നതായി കാണാം.

മൂന്നു ദിവസം എത്തിയ ഗോതമ്പ് ഏതാണ്ട് നല്ല രീതിയിൽ മുളച്ചു പൊങ്ങിയിരുന്നു. ഇതിന്റെ ഇലയും ധാന്യവും എല്ലാം കോഴികൾക്ക് തീറ്റയായി കൊടുക്കാവുന്നതാണ്. കാൽസ്യം, മാഗ്നീഷ്യം, തുടങ്ങി ഒട്ടേറെ വൈറ്റമിൻ സുകൾ ഇതിലുണ്ട്. ഇങ്ങനെ മുളപ്പിച്ചെടുത്ത ഗോതമ്പിലെ ഇലകൾകൊണ്ട് ജ്യൂസ് അടിച്ച് കഴിക്കാവുന്നതാണ്. ഇലയും വേരും തണ്ടും ധാന്യവും ഒക്കെ കട്ട് ചെയ്ത് കോഴികൾക്ക് തീറ്റയായി കൊടുക്കാവുന്നതാണ്. വിശദമായി അറിയാൻ വീഡിയോ കാണുക.

Malayalam News Express