ക്യു ആർ കോഡ് സ്കാൻ ചെയ്ത് പണം സ്വീകരിക്കുന്നവർ സൂക്ഷിക്കുക..! തട്ടിപ്പിന് ഇരയായേക്കാം..! ഇക്കാര്യം അറിഞ്ഞിരിക്കണം..!

ഇന്ന് മിക്ക ആളുകളും ഓൺലൈനായി പണം വിനിമയം ചെയ്യുന്നവരാണ്. എന്നാൽ പണവിനിമയം ഡിജിറ്റൽ ആകുന്നതോടുകൂടി തന്നെ തട്ടിപ്പുകളും കൂടിവരുന്നുണ്ട്. പ്രത്യേകിച്ച് കടയുടമകളും മറ്റും ശ്രദ്ധിക്കേണ്ട ഏറ്റവും പുതിയ വിവരമാണ് ഇവിടെ ചർച്ച ചെയ്യുന്നത്. പല ആളുകളും ഇപ്പോൾ പണമായി നൽകാതെ ഉൽപ്പന്നങ്ങൾ വാങ്ങിച്ചാൽ ഓൺലൈനായി പേ ചെയ്യുകയാണ് പതിവ്.

പല കടകളിലും ഇത് ചെയ്യുന്നതിന് വേണ്ടി ക്യു ആർ കോഡുകളും സ്ഥാപിച്ചിട്ടുണ്ടാകും. ഇപ്പോൾ വ്യാപകമായി ഇത്തരം ക്യൂആർ കോഡുകളുടെ മുകളിൽ സ്വന്തം ക്യൂ ആർ കോഡുകൾ ഒട്ടിച്ച് തട്ടിപ്പ് നടത്തുന്ന രീതി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. പിവിസി ക്യു ആർ കോഡുകൾ മാറ്റി സ്ഥാപിച്ചും ഇത്തരത്തിൽ തട്ടിപ്പ് നടക്കുന്നുണ്ട്. വലിയ സൂപ്പർ മാർക്കറ്റുകളിലും മറ്റും ഭിത്തിയിൽ ഒട്ടിച്ചു വച്ചിരിക്കുന്ന ക്യു ആർ കോഡുകൾക്ക് പകരം ബിൽ കൗണ്ടറിന്റെ അടുത്ത് തന്നെ പിവിസി ക്യൂ ആർ കോഡുകൾ സ്ഥാപിക്കാനായി ശ്രദ്ധിക്കേണ്ടതാണ്.

ഇല്ലാത്തപക്ഷം പലപ്പോഴും തട്ടിപ്പ് സംഘങ്ങൾ സ്വന്തം ക്യൂ ആർ കോഡുകൾ ഒട്ടിക്കാനും, മാറ്റി സ്ഥാപിക്കാനും സാധ്യതയുണ്ട്. എല്ലാ കട ഉടമകളും, മറ്റ് സ്ഥാപനങ്ങൾ നടത്തുന്നവരും ഇക്കാര്യം ഒന്ന് ശ്രദ്ധിച്ചിരിക്കുക.

 

Malayalam News Express