ക്ഷേമ പെൻഷൻ തുക വിതരണം ആരംഭിച്ചു.!! ഉപഭോക്താക്കൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം..!! ഏറ്റവും പുതിയ അറിയിപ്പ്..!!

നമ്മുടെ സംസ്ഥാനത്ത് നിരവധി ആളുകൾ ക്ഷേമപെൻഷനുകൾ ആശ്രയിച്ചു ജീവിക്കുന്നവരാണ്.  അവർക്കായുള്ള ഏറ്റവും പുതിയ സന്തോഷവാർത്തയാണ് എത്തിയിരിക്കുന്നത്. സാമൂഹ്യ സുരക്ഷാ ക്ഷേമ പെൻഷനുകൾ വിതരണം ചെയ്യുന്നതിനായുള്ള ധനവകുപ്പ് ഉത്തരവാണ് ഇപ്പോൾ എത്തിയിരിക്കുന്നത്.

ഇത്തവണ ജൂലൈ മാസത്തിലെയും,  ഓഗസ്റ്റ് മാസത്തിലെയും സാമൂഹ്യ സുരക്ഷാ പെൻഷൻ ഒരുമിച്ചു നൽകുന്നതിനാൽ വിതരണത്തിൽ ചില മാറ്റങ്ങൾ ഉണ്ട്.  ഓഗസ്റ്റ് ഇരുപത്തിയാറാം തീയതി മുതലാണ്  പെൻഷൻ വിതരണം ആരംഭിക്കുന്നത്. ഓഗസ്റ്റ് മൂന്നാം തീയതിക്കുള്ളിൽ തന്നെ എല്ലാ ആളുകളുടെയും ബാങ്കുകളിലേക്ക് തുക എത്തുന്നതും ആയിരിക്കും.

1600 രൂപ രണ്ടുതവണയാണ് അക്കൗണ്ടുകളിലേക്ക് ക്രെഡിറ്റ് ആവുക. ചിലപ്പോൾ അടുത്തടുത്ത ദിവസങ്ങളിൽ ആയി രണ്ടു ഗഡുക്കൾ വീതമാണ് 3200 രൂപ അക്കൗണ്ടിലേക്ക് എത്തിച്ചേരുക. വീടുകളിലേക്ക് പെൻഷൻതുക സ്വീകരിക്കുന്നവർക്ക് സാമൂഹ്യ സുരക്ഷാ ഉദ്യോഗസ്ഥരെത്തി 3200 രൂപ ഒറ്റത്തവണയായി തന്നെ ലഭ്യമാക്കുന്നത് ആയിരിക്കും.

കൈകളിലേക്ക് പെൻഷൻ തുക വാങ്ങുന്ന ആളുകൾക്കുള്ള വിതരണ തീയതി ഓഗസ്റ്റ് ആറ് വരെ വീട്ടു നൽകിയിട്ടുണ്ട്. എല്ലാ പെൻഷൻ ഗുണഭോക്താക്കളും അറിഞ്ഞിരിക്കേണ്ട വാർത്ത തന്നെയാണിത്. ക്ഷേമ പെൻഷൻ ഉപഭോക്താക്കൾ അക്കൗണ്ടിലേക്ക് തുക ക്രെഡിറ്റ് ആയോ എന്ന് പരിശോധിക്കാനും ശ്രദ്ധിക്കണം.

Malayalam News Express