കർഷകർക്ക് സന്തോഷവാർത്ത..!! കൃഷി ഡയറക്ടറുടെ അറിയിപ്പ് ഇങ്ങനെ..!! എല്ലാ കർഷകരും ഇക്കാര്യം അറിഞ്ഞിരിക്കുക..!!

നമ്മുടെ സംസ്ഥാനത്ത് അടുത്തിടെ നിരവധി പ്രകൃതിദുരന്തങ്ങൾ വന്നുകൊണ്ടിരിക്കുന്നുണ്ട്. പ്രകൃതി ദുരന്തം നടക്കുമ്പോൾ പലതരത്തിലുള്ള നാശനഷ്ടങ്ങൾ നമ്മുടെ സംസ്ഥാനത്ത് സംഭവിക്കുന്നുണ്ട്. പല ആളുകൾക്കും വീടുകൾക്കും വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിക്കുകയും കന്നുകാലികളെ നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്. കൂടാതെ പ്രകൃതിക്ഷോഭങ്ങൾ വളരെയധികം ബാധിക്കുന്ന ഒരു വിഭാഗമാണ് കൃഷിക്കാർ. പ്രകൃതിക്ഷോഭങ്ങൾ ഉണ്ടായാൽ വളരെയധികം നഷ്ടം നേരിടുന്ന ഒരു വിഭാഗമാണിത്. അടുത്തിടെയായി ഉണ്ടായ കനത്തമഴയിൽ നിരവധി കർഷകർക്കാണ് നാശനഷ്ടം സംഭവിച്ചിരിക്കുന്നത്.

മിക്ക കൃഷികളും കടം വാങ്ങിയും ഉള്ളതെല്ലാം വിറ്റുപെറുക്കിയുമാണ് കർഷകർ നടത്തുന്നത്. എങ്കിലും വളരെ തുച്ഛമായ വരുമാനം മാത്രമേ ഇതിൽ നിന്ന് ലഭിക്കുകയുള്ളൂ. ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ അപ്രതീക്ഷമായി ഉള്ള പ്രകൃതി ദുരന്തങ്ങൾ കർഷകരെ കൂടുതൽ വലയ്ക്കുന്നുണ്ട്. ഇങ്ങനെ പ്രകൃതിക്ഷോഭങ്ങൾ മൂലം കൃഷിനാശം സംഭവിച്ച കർഷകർക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിന് അടുത്തമാസം ആറുമുതൽ അവസരമുണ്ടെന്ന് കൃഷി ഡയറക്ടർ അറിയിച്ചു.

ഓഗസ്റ്റ് മാസം ഒന്ന് മുതൽ പത്ത് വരെയുള്ള കാലയളവിൽ കൃഷി നാശം സംഭവിച്ച ആളുകൾക്കാണ് സെപ്തംബർ 6 വരെ നഷ്ടപരിഹാരം ലഭിക്കുന്നതിന് അവസരം ഉള്ളത്. പ്രകൃതിക്ഷോഭ ദുരിതാശ്വാസ പോർട്ടൽ വഴിയാണ് അപേക്ഷകൾ നൽകേണ്ടത്. ആയതിനാൽ ഈ അവസരം എല്ലാ കർഷകരും പ്രയോജനപ്പെടുത്തുക.

Malayalam News Express