ഈയിടയായി നിരവധി തട്ടിപ്പുകൾ പല ആളുകളുടെയും വ്യക്തിഗത വിവരങ്ങളും മറ്റും ഇത്തരത്തിൽ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട്. ഇത്തരത്തിൽ ഗൂഗിൾ ക്രോമിൽ നിന്നുള്ള ഏറ്റവും പുതിയ ഒരു അറിയിപ്പ് ആണ് എത്തിയിരിക്കുന്നത്. ഹാക്കർമാർ കൂടുതലായും പ്രവർത്തിക്കുന്നത് ഗൂഗിൾ ക്രോം ഉപയോഗിച്ചാണ് എന്നാണ് അറിയിപ്പ്. ആളുകളുടെ വ്യക്തിഗത ഡാറ്റകളും മറ്റും കളക്ട് ചെയ്യുന്നത് ഈ ഒരു ബ്രൗസർ ഉപയോഗിച്ചാണ് എന്നാണ് അറിയാൻ സാധിക്കുന്നത്.
ഇത്തരത്തിലുള്ള ഇടപെടലുകൾ നടക്കുന്നത് കൊണ്ട് തന്നെ ക്രോമിന്റെ സുരക്ഷയിൽ വീഴ്ച വന്നിട്ടുണ്ട് എന്നുള്ള വിവരങ്ങൾ ആണ് പുറത്തു വരുന്നത്. അതുകൊണ്ട് തന്നെ എത്രയും പെട്ടെന്ന് തന്നെ എല്ലാ ആളുകളും ക്രോം അപ്ഡേറ്റ് ചെയ്യണം എന്നാണ് അറിയിച്ചിരിക്കുന്നത്. സുരക്ഷാവീഴ്ച ഉണ്ടായത് പരിഹരിച്ചു കൊണ്ടുള്ള അപ്ഡേഷൻ ആണ് ഇപ്പോൾ വന്നിരിക്കുന്നത്.
മാത്രമല്ല മുൻപ് ഉണ്ടായിരുന്നതിനേക്കാൾ കൂടുതൽ സുരക്ഷ ഉറപ്പു വരുത്തുകയും ചെയ്യുന്നതാണ്. അപ്ഡേറ്റ് ചെയ്താൽ മാത്രമാണ് സുരക്ഷിതമായ ക്രോം ആളുകൾക്ക് ലഭ്യമാവുകയുള്ളൂ. അതുകൊണ്ട് നിങ്ങളുടെ പേഴ്സണൽ വിവരങ്ങളും മറ്റും ദുരുപയോഗം ചെയ്യപ്പെടാതിരിക്കുന്നതിനുവേണ്ടി എത്രയും പെട്ടെന്ന് തന്നെ ഗൂഗിൾ ക്രോം അപ്ഡേറ്റ് ചെയ്യുവാൻ ശ്രദ്ധിക്കേണ്ടതാണ്.
