ഗൂഗിൾ മാപ്പിൽ നിങ്ങളുടെ വീടിന്റെയോ ഷോപ്പിന്റെയോ ലൊക്കേഷൻ ആഡ് ചെയ്യുന്നത് എങ്ങനെ?എളുപ്പം അറിയാം

ഇന്നത്തെ കാലത്ത് ഗൂഗിൾമാപ്പ് ഉപയോഗിക്കാത്ത ആരും തന്നെ ഉണ്ടാവുകയില്ല. നമുക്ക് അറിയാത്ത സ്ഥലമാണെങ്കിൽ പോലും
ഗൂഗിൾ മാപ്പ് ഉപയോഗിച്ചുകൊണ്ട് ഒരാളോട് പോലും ചോദിക്കാതെ ആ സ്ഥലത്ത് കൃത്യമായിട്ട് ചേരുവാനും എത്ര സമയം കൊണ്ട് അവിടെ എത്തും എന്നും ഷോട്ട് ഡിസ്റ്റൻസ് എല്ലാം അറിയാൻ സാധിക്കും.

എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ ആണ് ഈ ആപ്പ് ഡിസൈൻ ചെയ്തിട്ടുള്ളത്. അതു കൊണ്ടു തന്നെ ഇത് എല്ലാവർക്കും ഗുണകരവും ആയിരിക്കും. എന്നാൽ പലർക്കും ഉള്ള സംശയം ആണ് നമ്മുടെ വീടും അതുപോലെ ഷോപ്പ് എല്ലാം ഈ ഒരു ഗൂഗിൾ മാപ്പിൽ ആഡ് ചെയ്യാൻ പറ്റുമോ എന്നുള്ളത്. തീർച്ചയായും കഴിയുന്നതാണ്. അതെങ്ങനെയാണ് എന്നാണ് ഈ വിഡിയോയിൽ വിശദമാക്കുന്നത്. ഗൂഗിൾ മാപ്പ് ഓപ്പൺ ചെയ്യുമ്പോൾ അതിൽ കോൺട്രിബ്യൂഷൻ എന്നു പറയുന്ന ഓപ്ഷൻ ക്ലിക്ക് ചെയ്തു കഴിഞ്ഞാൽ നിങ്ങൾക്ക് അവിടെ നിങ്ങളുടെ
സ്ഥാപനത്തിൻറെയോ, വീടിൻറെയോ ഫോട്ടോയും പേരും കൊടുക്കാവുന്നതാണ്. ഏത് കാറ്റഗറിയിൽ ആണെന്നും അഡ്രസ്സ് എന്താണെന്നും എത്ര മണിക്കൂർ ഇത് ഓപ്പൺ ആവും ക്ലോസ് ചെയുന്ന ദിവസവും സമയവും ഏതെല്ലാം എന്നും വിശദമായി തന്നെ നിങ്ങൾക്ക് അതിൽ കൊടുക്കാനാകും.

കൂടുതൽ അറിയാനായി വീഡിയോ കാണാവുന്നതാണ്

Malayalam News Express