ഗ്യാസ് വിതരണം ഇനി ക്വാട്ട അടിസ്ഥാനത്തിൽ! പാചകവാതക ഉപഭോക്താക്കൾ അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട അറിയിപ്പ്

നമ്മുടെ രാജ്യത്ത് ഏറ്റവും കൂടുതൽ ആളുകൾ പാചകത്തിന് ഉപയോഗിക്കുന്ന മാർഗ്ഗമാണ് പാചകവാതകം. പാചകവാതക സിലിണ്ടർ ഉപയോഗിക്കുന്നതിന് മുൻപ് നിയന്ത്രണങ്ങൾ ഉണ്ടായിരുന്നില്ല. അതായത്, പാചകവാതക സിലിണ്ടർ കാലിയാകുന്നതിനനുസരിച്ച് സിലിണ്ടർ ബുക്ക് ചെയ്യുന്നതിനും അത് വാങ്ങുന്നതിനും ഉപഭോക്താക്കൾക്ക് അവസരമുണ്ടായിരുന്നു.

എന്നാൽ ഇനിമുതൽ ഒരു വർഷത്തിൽ പാചകവാതക ഉപഭോക്താക്കൾക്ക് ക്വാട്ട അടിസ്ഥാനത്തിൽ ആയിരിക്കും സിലിണ്ടറുകൾ ലഭിക്കുക. അതായത് ഒരുവർഷം പരമാവധി 15 സിലിണ്ടറുകൾ മാത്രമേ ഇനി ലഭിക്കുകയുള്ളൂ. ഇതിനു പുറമെ ഒരു മാസം റീഫിൽ ചെയ്ത് ഉപയോഗിക്കാവുന്ന സിലിണ്ടറുകളുടെ എണ്ണം രണ്ടാക്കി ചുരുക്കിയിട്ടുമുണ്ട്. പാചകവാതക ഉപഭോക്താക്കൾ അവരുടെ സിലിണ്ടറുകൾ മറ്റ് വാണിജ്യ ആവശ്യങ്ങൾക്കായി നൽകുകയും ഇത് റീഫിൽ ചെയ്തു ഉപയോഗിക്കുകയും ചെയ്യുന്നതായി കണ്ടെത്തിയ സാഹചര്യത്തിലാണ് ഇങ്ങനെ ഒരു നടപടി പാചകവാതക വിതരണ കമ്പനികൾ സ്വീകരിച്ചിരിക്കുന്നത്. ഇങ്ങനെ ചെയ്യുമ്പോൾ വൻ നഷ്ടമാണ് പാചകവാതക വിതരണ കമ്പനികൾക്ക് ഉണ്ടാകുന്നത്.

കമ്പനികളുടെയും നിരന്തരമായ ആവശ്യത്തെ തുടർന്നാണ് കേന്ദ്രസർക്കാർ ഇപ്പോൾ ഇത്തരമൊരു തീരുമാനമെടുത്തിരിക്കുന്നത്. ക്വാട്ട സംവിധാനം നടപ്പിലാക്കുമ്പോൾ ഒന്നിലധികം ഗ്യാസ് സിലിണ്ടറുകൾ മാസം ഉപയോഗിക്കേണ്ടിവരുന്ന ഉപഭോക്താക്കൾക്ക് ഇത് വലിയ തിരിച്ചടിയായിരിക്കും. പാചകം ചെയ്യുന്നതിന് പാചകവാതകത്തിന് പുറമേ മറ്റു മാർഗ്ഗങ്ങൾ തേടേണ്ട സാഹചര്യമാണ് ഇതുവഴി വരുന്നത്. ആയതിനാൽ എല്ലാ പാചകവാതക ഉപഭോക്താക്കളും ഇക്കാര്യത്തെ ഗൗരവമായി കാണേണ്ടതാണ്. ഇനിമുതൽ പാചകവാതകം വളരെ സൂക്ഷ്മതയോടെ മാത്രമേ ചെലവഴിക്കാൻ പാടുള്ളൂ.

Malayalam News Express