നമ്മളെല്ലാവരും പാചക ആവശ്യങ്ങൾക്കായി ഇന്ന് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് ഗ്യാസ് സിലിണ്ടറുകളാണ്. അതുകൊണ്ടുതന്നെ ഇതിൽ അടങ്ങിയിരിക്കുന്ന വാതകത്തിന്റെ അളവ് അറിയേണ്ടതും ഏറെ അത്യാവശ്യമാണ്. ഇതിനായുള്ള ഒരു എളുപ്പവഴി ഇവിടെ പരിചയപ്പെടുത്താം. ഇതിനായി ആദ്യം തന്നെ അളവ് അറിയേണ്ട സിലിണ്ടർ അത്യാവശ്യം വെളിച്ചമുള്ള സ്ഥലത്തേക്ക് എടുത്തു വയ്ക്കണം.
ശേഷം ഒരു ടവൽ നനച്ച് ഗ്യാസിലിണ്ടർ നല്ലതുപോലെ തുടച്ചു കൊടുക്കുക. ഗ്യാസ് സിലിണ്ടറിലെ നനവ് നോക്കിയാൽ മനസ്സിലാവുന്ന രീതിയിൽ തന്നെ ആയിരിക്കണം. കാരണം ഈ നനവ് അനുസരിച്ചാണ് നമ്മൾ ഗ്യാസ് സിലിണ്ടറിന്റെ ഉള്ളിലുള്ള വാതകത്തിന്റെ അളവ് കണക്കാക്കാനായി പോകുന്നത്. ടവൽ കൊണ്ട് നല്ലതുപോലെ നനച്ചതിനുശേഷം ഗ്യാസ് സിലിണ്ടർ നിരീക്ഷിക്കുക. ഇപ്പോൾ മുകളിൽ നിന്ന് നനവ് ഉണങ്ങി വരുന്നതായി കാണാൻ സാധിക്കും. പെട്ടെന്ന് ഉണങ്ങുന്ന സിലിണ്ടറിന്റെ ഭാഗം ശൂന്യമാണ് എന്നാണ് മനസ്സിലാക്കേണ്ടത്.
വാതകം ഉള്ള ഭാഗം അൽപസമയത്തിനുശേഷം ആയിരിക്കും ഉണങ്ങുക. ഇത്ര എളുപ്പമുള്ള ഒരു സൂത്രപ്പണി ഉപയോഗിച്ച് തന്നെ ഗ്യാസ് സിലിണ്ടറിനുള്ളിലെ വാതകത്തിന്റെ അളവ് അറിയാൻ സാധിക്കുന്നതാണ്. ഇന്നുതന്നെ എല്ലാ ആളുകളും ഈ രീതി ഒന്ന് പരീക്ഷിച്ചു നോക്കാൻ ശ്രദ്ധിക്കുക.
