മിക്ക ആളുകളും ഒരു ഹെൽത്തി ഡ്രിങ്ക് ആയി കുടിക്കാൻ ഉപയോഗിക്കുന്ന ഒന്നാണ് ഗ്രീൻ ടീ എന്നത്. ധാരാളം ആൻഡി ഓക്സിഡൻറ്കൾ ഇതിലടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ സൗന്ദര്യ വർധനവിനും, ആരോഗ്യസംരക്ഷണത്തിനും ഇത് ഉപയോഗപ്പെടുത്തുന്നു. ഇതുകൂടാതെ ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്ന ആളുകൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഒരു ഡ്രിങ്ക് ആണ് ഇത്.
ശരീരത്തിലെ ചീത്ത കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന ഫ്ലവാനോയ്ഡ്കൾ ഗ്രീൻടീ യിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് കൂടാതെ നമ്മുടെ ശരീരത്തിലെ മെറ്റബോളിസം വർധിപ്പിക്കുന്നതിന് ഗ്രീൻ ടീ കുടിക്കുന്നത് ഏറെ സഹായിക്കും. ആൻറി ഏജിങ് പ്രോപ്പർട്ടികൾ ഉള്ളതുകൊണ്ട് തന്നെ ചർമ്മ സംരക്ഷണത്തിനായും ഇത് കുടുക്കാവുന്നതാണ്. വാർധക്യത്തിന്റെ ലക്ഷണങ്ങൾ തടയാൻ ഇത് ഏറെ നല്ലതാണ്. സൂര്യാഘാതം, മറ്റ് ചുളിവുകൾ എന്നിവ വരാതിരിക്കാനും ഇത് സഹായിക്കും. ഇതിൽ ധാരാളം ഫ്ലവനോയ്ഡ്കളും, ഫൈറ്റോ ന്യുട്രിയന്റുകളും അടങ്ങിയിട്ടുണ്ട്.
അതുകൊണ്ടുതന്നെ ശരീരത്തിലെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ഗ്രീൻ ടീ സഹായിക്കും. ശരീരത്തിലെ ഉപാപചയ പ്രവർത്തനങ്ങളുടെ നിരക്ക് വർദ്ധിപ്പിച്ച് കൊണ്ട് ഘടകങ്ങളെ പെട്ടെന്ന് തന്നെ ദഹിപ്പിക്കാൻ ഗ്രീൻ ടീ സഹായിക്കുന്നു. ഇത്രയധികം ഗുണങ്ങളുള്ള ഒന്നാണ് ഗ്രീൻടീ എന്നത്.
