ചകിരി കളയല്ലേ, ഇനി വീടിനുള്ളിൽ ഏതു ചെടിയും തഴച്ചു വളരും ഇങ്ങനെ നട്ടാൽ മതി

വീടിനുള്ളിൽ ഇൻഡോർ ചെടികൾ വയ്ക്കുന്നത് കണ്ണിന് കുളിർമയേകുന്ന കാഴ്ചയാണ്. എല്ലാ ആളുകൾക്കും ഇത്തരത്തിൽ വീട്ടിനുള്ളിൽ ചെടികൾ വയ്ക്കാൻ ഇഷ്ടം ഉള്ളവരായിരിക്കും. എന്നാൽ എങ്ങനെയെല്ലാം ചെടികൾ വെച്ചുപിടിപ്പിച്ചാലും പ്രതീക്ഷിച്ച രീതിയിൽ ഇവ വളരാതെ നശിച്ചു പോകുന്നതാണ് നമ്മൾ കാണാറുള്ളത്. അല്ലെങ്കിൽ ഇവ കുറച്ചുകഴിയുമ്പോൾ ചീഞ്ഞു പോകും. ഇങ്ങനെ വരാതിരിക്കുന്നതിന് ചില കാര്യങ്ങൾ പ്രധാനമായും ശ്രദ്ധിച്ചാൽ മതി. നമ്മൾ അശ്രദ്ധമായി വലിച്ചെറിയുന്നതും ശ്രദ്ധിക്കാതെ പോകുന്നതുമായ ചില കാര്യങ്ങൾ ചെടികൾക്ക് വളരാൻ വേണ്ടുന്ന നല്ല സാഹചര്യമൊരുക്കും.

നല്ല രീതിയിൽ ചെടികൾ നട്ടു പിടിപ്പിക്കുന്നതിന് താഴെ ഈ പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതിയാകും. ആദ്യം ചെടികൾ വയ്ക്കുന്നതിന് വേണ്ട ചട്ടി തെരഞ്ഞെടുക്കുക. വീടുകളിൽ വയ്ക്കുന്നതിനാൽ തന്നെ പ്ലാസ്റ്റിക് ചട്ടികൾ വയ്ക്കുന്നത് നല്ലതാണ്. ഇനി ഇതിനു മുകളിലായി മണൽ, മണ്ണ്, കമ്പോസ്റ്റ് വളം എന്നിവ മിക്സ് ചെയ്തത് ചട്ടിയുടെ കാൽ ഭാഗം നിറയ്‌ക്കുക. അതിനു ശേഷം ഇതിനു മുകളിലായി വാഴയുടെ ഉണങ്ങിയ ഇലകളും തൊലിയും നിറച്ച് കൊടുക്കുക. ഇത് ചട്ടിയിൽ ഈർപ്പം തങ്ങിനിൽക്കുന്നതിന് സഹായിക്കും.

ഇതിനു മുകളിലായി ചകിരി ആണ് വയ്ക്കേണ്ടത് . ഒരിക്കലും ചകിരി നേരിട്ട് ചട്ടിയിൽ ഇറക്കി വയ്ക്കരുത്. ഇത് ചിലപ്പോൾ ഗുണത്തേക്കാളേറെ ദോഷം ചെയ്യും. അതിനാൽ ചകിരി രണ്ട് ദിവസം വെള്ളത്തിൽ ഇട്ട് വെയിലത്ത് ഉണക്കിയതിനുശേഷം മാത്രമേ ചട്ടിയിൽ വെക്കാൻ പാടുള്ളൂ. അതിനുമുകളിലായി നമ്മുടെ അടുക്കളയിൽ വരുന്ന വെജിറ്റബിൾ വേസ്റ്റും മുട്ടത്തോടും ഇട്ടുകൊടുക്കാം. ഇതിനു മുകളിലായി തയ്യാറാക്കിവെച്ച മണ്ണ് മിശ്രിതം നിറയ്ക്കുക. ഇനി ഇതിലേക്ക് ചെടികൾ ഇറക്കി വെക്കാവുന്നതാണ്. ഇങ്ങനെ ചെയ്താൽ മതി, ഏതു ചെടി ആയാലും തഴച്ചുവളരും.

Malayalam News Express