ചിരട്ടകൾ ഇനി വെറുതെ കളയല്ലേ, ചിരട്ട കൊണ്ട് കിടിലൻ ജ്യൂസ് ഗ്ലാസുകൾ നിർമ്മിക്കാം

പാഴ്വസ്തുക്കൾ ഉപയോഗിച്ച് വിവിധ രൂപത്തിലും ഭാവത്തിലും ഉള്ള വ്യത്യസ്തരീതിയിൽ കരകൗശലവസ്തുക്കൾ നിർമ്മിക്കാവുന്നതാണ്. ഉപയോഗ ശൂന്യമായ് ചിരട്ട, മണൽ, അരി, പിസ്ത തോട് തുടങ്ങിയവയിലെല്ലാം ഉപയോഗിച്ച് വർണശബളമായ രൂപങ്ങൾ ഉണ്ടാക്കുന്നു. ചിരട്ടകൾ ഉപയോഗിച്ച് ചെടിച്ചട്ടികൾ ഉണ്ടാകാറുണ്ട്. കൂടാതെ ചെറിയ രീതിയിലുള്ള പാത്രങ്ങളും ഉണ്ടാക്കാം. ഉപയോഗിച്ച് കഴിഞ്ഞതിനുശേഷം ഒന്നും കളയാതെ എല്ലാം റീ യൂസ് ചെയ്യുന്ന ഒരു പ്രവണത ഇപ്പോൾ കണ്ടുവരുന്നുണ്ട്.

ചിരട്ട കൊണ്ട് കിടിലൻ ജ്യൂസ് ഗ്ലാസ് നിർമ്മിക്കുന്ന രീതിയാണിത്. ഇതിനുവേണ്ടി പഴയ ഒരു ചിരട്ട കണ്ണില്ലാത്തത് നോക്കിയെടുക്കുക. സാൻഡ് പേപ്പർ ഉപയോഗിച്ച് വൃത്തിയായി മിനുമിനുത്ത രൂപത്തിൽ രാഗി എടുക്കണം. വൃത്തിയായും ഭംഗിയായി ചെയ്യുവാൻ പ്രത്യേകം ശ്രദ്ധിക്കണം. ചകിരി മുഴുവനായി ക്ലീൻ ചെയ്തിരിക്കണം. ശേഷം ഒരു പിവിസി പൈപ്പ് അല്ലെങ്കിൽ ഒരു സ്റ്റീൽന്റെ കുഴല് എടുക്കണം. അതിനു കൂർത്ത ഭാഗങ്ങൾ ഉണ്ടെങ്കിൽ ഷേപ്പ് ചെയ്യണം.സാൻഡ് പേപ്പർ ഉപയോഗിച്ച് ചെയ്തെടുക്കാം.അഗ്രങ്ങൾ മുറിച്ചു റൗണ്ട് ഷേപ്പിൽ ആകേണ്ടതാണ്. സാൻ പേപ്പറിൽ ചകിരിയുടെ പൊടി കിട്ടും. ആ പൊടി ചിരട്ടയുടെ പുറംഭാഗത്ത് നടുവിലായി വെച്ചശേഷം ഈ കുഴൽന്റെ ഭാഗവും ചേർത്ത് തടിയിൽ ഒട്ടിക്കുന്ന പശ ഉപയോഗിച്ച് ഒട്ടിക്കണം. ഗ്യാപ്പ് ഉള്ള ഭാഗങ്ങളിൽ ചിരട്ട പൊടി ഉപയോഗിച്ച് ഫിനിഷ് ചെയ്യാം.

ശക്തിയായി ഒട്ടിച്ച് എടുക്കേണ്ടതാണ്. അത് പോലെ തന്നെ വേറൊരു ചിരട്ട ഉപയോഗിച്ച് ഒരു ഗ്ലാസ് വച്ച് റൗണ്ട് ഷേപ്പിൽ കട്ട് ചെയ്ത് എടുക്കുക. സാൻഡ് പേപ്പർ വെച്ച് രാകി മിനുക്കി ഭംഗിയാക്കണം.അതിനുശേഷം മറ്റേ പൈപ്പിന് അഗ്രം ഈ ചിരട്ടയുടെ മുകളിലായി പശകൊണ്ട് ഒട്ടിക്കുക. ചിരട്ടയുടെ ഉൾവശം മിനുസപ്പെടുത്താൻ പ്രത്യേകം ശ്രദ്ധിക്കണം. ഓരോരുത്തരുടെയും അഭിരുചിക്കനുസരിച്ച് പെയിന്റ് ചെയ്യുകയുമാവാം. ഇപ്പോൾ അടിപൊളി ജ്യൂസ് ഗ്ലാസ്‌ സ വ്യത്യസ്തമായ രീതിയിൽ തയ്യാറായിക്കഴിഞ്ഞു.

ചിരട്ട കൊണ്ട് ഫ്ലവർവെയ്സുകളും പൂക്കളും ഉണ്ടാക്കാം. അതുപോലെ തടിയിൽ ഫലരൂപത്തിലുള്ള ശില്പങ്ങളും നിർമ്മിക്കാം.പാഴ്വസ്തുക്കൾ ആയി നമ്മൾ ഉപേക്ഷിച്ചു കളയുന്ന ഇത്തരം വസ്തുക്കൾ കൊണ്ട് വീട്ടിലോട്ട് ആവശ്യമായ ഉപകാരപ്രദമായ പല വസ്തുക്കളും നിർമ്മിക്കാം. ഈ തരത്തിലുള്ള ഒരുപാട് വീഡിയോകൾ ഈ ചാനലിലൂടെ അവതാരകൻ നമുക്കുമുന്നിൽ കാണിച്ചുതരുന്നു . ആമസോൺ,ഫ്ലിപ്കാർട്ട് തുടങ്ങിയവയിൽ ഇവയ്ക്കെല്ലാം വളരെ ഉയർന്ന വില കൊടുക്കേണ്ടതുണ്ട്. ലോക്കഡൗണിൽ ഒരുപാട് ആളുകൾ ഇത്തരം പല പരീക്ഷണങ്ങളും നടത്തി വിജയിച്ചിട്ടുണ്ട്.ഇത് പിന്നീട് ഈ ബിസിനസ് സംരംഭങ്ങൾ ആക്കി വളർത്താവുന്നതാണ്. അടുക്കളയിൽ തേങ്ങ ഉപയോഗിച്ചതിന് ശേഷം വരുന്ന ചിരട്ട സംസ്കരിക്കാനുള്ള ബുദ്ധിമുട്ട് നമുക്ക് ഇതുവഴി കുറക്കാം.

Malayalam News Express