നമ്മുടെ സംസ്ഥാനത്തെ ലോക്കഡോൺ സാഹചര്യം ആയതിനാൽ അത്യാവശ്യ ഘട്ടങ്ങളിൽ പുറത്തിറങ്ങാൻ ആയി ഇ പാസ് വേണമെന്ന നിബന്ധന ഉണ്ട്.
നിരവധി ആളുകളാണ് ഇതിനായി അപേക്ഷ വയ്ക്കുന്നത്. അത് കൊണ്ട് തന്നെ ഇപ്പോൾ കേരള പോലീസ് ഒരു ഉത്തരവ് പുറപ്പെടുവിപ്പിച്ചിരിക്കുകയാണ്. അത്യാവശ്യഘട്ടങ്ങളിൽ പോകുന്നവർക്ക് അതായത് ആശുപത്രി കേസുകൾ, വാക്സിൻ എടുക്കാൻ പോകുന്നവർ, ദിവസവും ജോലിക്ക് പോകുന്നവർ, അടുത്തുള്ള കടയിൽ പോകുന്നവർക്ക് ഒന്നും തന്നെ ഇ പാസ് നിർബന്ധമില്ല. അപ്പോൾ ഈ ഒരു വിവരം എല്ലാരും മനസ്സിലാക്കി വെക്കണം. അതു പോലെ നമുടെ സംസ്ഥനത്തു ശക്തമായ ചുഴലി കാറ്റും മഴയും വരും ദിവസങ്ങളിൽ വരുമെന്നാണ് അറിയുന്നത്. ആയതിനാൽ ജാഗ്രത എല്ലാരും തന്നെ പാലിക്കേണ്ടതാണ്. മറ്റൊന്നു കെ എസ് ഇ ബി അറിയിപ്പ് ആയി വന്നിരിക്കുകയാണ്. കൺടൈന്മെന്റ് സോണും മറ്റും ആയതിനാൽ ഇനി മുതൽ മീറ്റർ റീഡിങ് സ്വയം എടുത്തു ഫോട്ടോ സഹിതം അപ്‌ലോഡ് ചെയേണ്ടതാണ്.
അങ്ങനെ അതു വഴി നിങ്ങൾക്ക് ബില്ലടയ്ക്കാൻ കഴിയും എന്നാണ് പറയുന്നത്. അപ്പോൾ ഈ വിശദാംശങ്ങളാണ് വിഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. എല്ലാവർക്കും
ഇത് ഉപകാരപ്പെടും എന്ന് കരുതുന്നു.
