ചെടികൾ വളർത്താൻ എല്ലാ ആളുകൾക്കും താൽപര്യമുണ്ടാകും. ഇതിനു വേണ്ട കാര്യങ്ങൾ എല്ലാം ചെയ്യാനും പല ആളുകളും തയ്യാറാകും. എന്നാൽ എത്രമാത്രം കഷ്ടപ്പെട്ടിട്ടും ആഗ്രഹിച്ച പോലെ ചെടികൾ വളർന്നില്ലെങ്കിൽ ഇത് നമുക്ക് ചെടികൾ വളർത്തുന്നതിനുള്ള ഉത്സാഹം കുറയ്ക്കും. ഇത്തരത്തിൽ ഫലം ലഭിക്കണമെങ്കിൽ സാധാരണ വെള്ളവും വളവും മാത്രം പോര. ഇപ്പോഴത്തെ കാലാവസ്ഥയിൽ ചെടികൾക്ക് ആവശ്യത്തിന് വേണ്ട പോഷകങ്ങൾ മണ്ണിൽനിന്ന് ലഭിക്കുന്നുണ്ടാകില്ല. അതിനാൽ തന്നെ ചില പ്രത്യേക പൊടിക്കൈകൾ ഉപയോഗിച്ച് ചെടികൾക്ക് വേണ്ട പോഷകങ്ങൾ നൽകുന്നത് അത്യാവശ്യമാണ്.
ഇത്തരത്തിൽ ചെടികളുടെ വളർച്ചയ്ക്കും, നമ്മുടെ വീട്ടിൽ തന്നെ തയ്യാറാക്കാൻ സാധിക്കുന്ന ഒരു ഒറ്റമൂലി ആണ് പരിചയപ്പെടുത്തുന്നത്. ഇതിനായി നമുക്ക് ആവശ്യമുള്ളത് പഴത്തൊലി ആണ്. രണ്ടു പഴത്തിന്റെ തൊലിയാണ് ഇവിടെ എടുത്തിരിക്കുന്നത്. പഴത്തിന്റെ തൊലി എടുത്ത് ചെറിയ കഷ്ണങ്ങളാക്കി മുറിക്കുക. ശേഷം ഇതൊരു പ്ലാസ്റ്റിക് പാത്രത്തിലേക്ക് ഇടുക. ഇനി ഇതിലേക്ക് അര പാത്രം വെള്ളം ഒഴിക്കുക. ഇത് രണ്ടു ദിവസം അനക്കാതെ വയ്ക്കേണ്ടതാണ്. രണ്ടുദിവസത്തിനുശേഷം ഇതിലെ പഴത്തൊലി അരിച്ച് മാറ്റുക. ഇനി ഈ വെള്ളം ചെടികളുടെ ചുവട്ടിൽ ഒഴിച്ചു കൊടുത്താൽ മതി. ഇത് മാത്രം മതി ചെടികൾ തഴച്ചു വളരാൻ. മാറ്റം നിങ്ങൾക്ക് തന്നെ കാണാൻ സാധിക്കും. ആയതിനാൽ ചെടികളെ ഇഷ്ടപ്പെടുന്ന എല്ലാ ആളുകളും ഈ നോക്കുക.
