ചെടിചട്ടി ഉണ്ടാക്കൽ ഇത്ര സിമ്പിൾ ആയിരുന്നോ? ഏറ്റവും ചിലവ് കുറഞ്ഞ രീതിയിൽ ചെടിച്ചട്ടികൾ തയ്യാറാക്കാം

കടയിൽ നിന്ന് വാങ്ങുന്ന സിമന്റ് ചെടി ചട്ടി പോലെ വളരെ സിമ്പിൾ ആയി നമുക്ക് ചെടിച്ചട്ടികൾ ഉണ്ടാക്കാവുന്നതേയുള്ളൂ. ആദ്യം ചെയ്യേണ്ടത് പ്ലാസ്റ്റിക്കിന്റെ ചെടിച്ചട്ടി കടയിൽ നിന്ന് വാങ്ങുക. ഇതിന്റെ കൂടെ കുറച്ച് സൈസ് കുറഞ്ഞ പ്ലാസ്റ്റിക് ചെടിചട്ടിയും വാങ്ങിക്കുക.

കടയിൽ നിന്ന് ഒരു സിമെന്റ് ചെടിച്ചട്ടി വാങ്ങിക്കണമെങ്കിൽ 60രൂപ മുതൽ വില കൊടുക്കേണ്ടി വരും എന്നാൽ, സ്വയം ഉണ്ടാക്കിയെടുക്കുകയാണെങ്കിൽ 20രൂപയ്ക്ക് മുകളിൽ ചെലവ് വരില്ല. നേരത്തെ പറഞ്ഞത് പോലെ വലിപ്പം കൂടുതലുള്ളതും, ഇതിനകത്തേക്ക് ഇറക്കി വെക്കാൻ പറ്റുന്ന വലിപ്പം കുറഞ്ഞ ചട്ടിയും ആണ് ആദ്യം വേണ്ടത്. ഉപയോഗം കഴിഞ്ഞുള്ള രണ്ട് പേനയുടെ കൂടാണ് പിന്നെ ആവശ്യമായി വരുന്നത്. പേന ചട്ടിക്ക് ഹോളിടാൻ വേണ്ടി കട്ട്‌ ചെയ്താണ് എടുക്കേണ്ടത്.

മണലും, സിമെന്റും ആണ് ഇതിലേക്കായി ആവശ്യം വരുന്നത്. 3:1 എന്ന അനുപാതത്തിൽ ആണ് ഇത് എടുക്കേണ്ടത്. 3 ചട്ടി മണലിനു ഒരു ചട്ടി സിമെന്റ് എന്ന തോതിലാണ് ഇത് എടുത്തിരിക്കുന്നത്. നന്നായി മിക്സ് ചെയ്യുക. നേരത്തെ റെഡി ആക്കി വെച്ചിരിക്കുന്ന ചട്ടിയിൽ വാഹനങ്ങളുടെ വേസ്റ്റായി വരുന്ന ഓയിൽ എടുത്ത് വലീയ ചട്ടിയിൽ പുരട്ടി കൊടുക്കണം. നന്നായി പുരട്ടി കൊടുത്ത ശേഷം, ചെറീയ ചട്ടിയിൽ മണൽ നിറച്ചു കൊടുക്കുക. ഭാരം കിട്ടാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. ഈ മണൽ നമുക്ക് പിന്നീട് ഉപയോഗിക്കാവുന്നതും ആണ്. അതിന് ശേഷം മണൽ നിറച്ച ചെറീയ ചട്ടിയുടെ പുറം ഭാഗത്ത്‌ ഓയിൽ തേച്ച് കൊടുക്കുക.

3:1 എന്ന അനുപാതത്തിൽ മണലും സിമെന്റും വെള്ളം ഒഴിച്ച് മിക്സ് ചെയ്തെടുക്കുക. ഈ കൂട്ട് കുറച്ച് എടുത്ത് വലീയ ചട്ടിയിലേക്ക് ഇട്ടുകൊടുക്കുക. നേരത്തെ കട്ട് ചെയ്ത് വച്ചിരിക്കുന്ന പേനയുടെ കൂട് നടുവിൽ വച്ച് കൊടുക്കുക. ചെടി ചട്ടിയിൽ ഒരു ഹോൾ ഉണ്ടാക്കുവാനായാണ് ഇങ്ങനെ ചെയ്യുന്നത്. അതിന് ശേഷം ചെറീയ ചട്ടി നടുക്ക് വച്ച് കൊടുക്കുക. അതിന് ശേഷം വിടവ് ഫിൽ ചെയ്ത് കൊടുക്കുക. കുറച്ച് ഉണക്കം വന്നതിനു ശേഷം ഇത് ഇളക്കി മാറ്റുക. വിശദമായ വീഡിയോ താഴെ കൊടുത്തിട്ടുണ്ട്. കാണുക.

Malayalam News Express