ചെടിച്ചട്ടിയിലെ കറിവേപ്പില ബുഷ് പോലെ വളരാൻ ഇത് ഒരു സ്പൂൺ ധാരാളം

കറിവേപ്പില കൂടുതലായി ഉപയോഗിക്കുന്നത് പാചകത്തിലും സൗന്ദര്യസംരക്ഷണത്തിനും ആണ്. കറിക്കൂട്ടുകളിൽ രുചിക്ക് കറിവേപ്പില നൽകുന്ന സ്വാദ് ഒന്ന് വേറെ തന്നെയാണ്. എന്നാൽ മാർക്കറ്റുകളിൽ ഇപ്പോൾ ലഭ്യമാകുന്ന കറിവേപ്പിലകളിൽ അധികവും തമിഴ്നാട്, കർണാടക തുടങ്ങിയ അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള വിഷം നിറഞ്ഞ ഇലകളാണ്. അതുകൊണ്ടുതന്നെ ഓരോ വീട്ടിലും സ്വന്തമായി ഒരു വേപ്പില തൈ എങ്കിലും നാം നട്ടുപിടിപ്പിക്കണം.അത്യാവശ്യം നമ്മുടേതായ പാചകത്തിന് ഇത് ഉപയോഗപ്രദമാണ്. എന്നാൽ കറിവേപ്പില മിക്ക വീടുകളിലും ഉണ്ടെങ്കിലും അവയുടെ വളർച്ച മുരടിച്ച് ആണ് കാണാറുള്ളത്.

കേരള ഗ്രീൻ ബൈ ശ്രീ എന്ന ചാനലിൽ കൂടെയാണ് കറിവേപ്പില എങ്ങനെ ബുഷിനെ പോലെ കരുത്തു പച്ച നിറഞ്ഞ ഇലകളുമായി വളർത്തിയെടുക്കാം എന്ന് കാണിച്ചുതരുന്നത്. കറിവേപ്പില തൈകൾ ആയി ഗ്രോബാഗുകളിൽ കുഴിച്ചിടുക. അതോടൊപ്പം തന്നെ ചാണകപ്പൊടി, വേപ്പിൻപിണ്ണാക്ക് എന്നിവ ചേർക്കണം. മൂന്നു മാസത്തിലൊരിക്കൽ കുമ്മായ ട്രീറ്റ്മെന്റ് നടത്തിയ മണ്ണിൽ ആയിരിക്കണം കൃഷി ചെയ്യേണ്ടത്. ചെടിച്ചട്ടികളിലും ഇവ തിങ്ങിനിറഞ്ഞ് വളരും. അതിനായി ഇടക്ക് കുമ്മായപ്പൊടി ചേർത്തുകൊടുക്കണം. കൂടാതെ മുട്ടത്തോട് എന്നിവ കഞ്ഞി വെള്ളം ചേർക്കണം. ഏതു വളവും ചേർക്കുമ്പോൾ ചെടിയുടെ തട്ടത്തിന് കീഴെ മണ്ണ് നന്നായി കുത്തി ഇളക്കണം. എന്നാലേ വേരുകൾക്ക് വായുസഞ്ചാരം ലഭിക്കുകയുള്ളൂ. ഇത് കറിവേപ്പിലയുടെ വളർച്ചയെ ത്വരിതപ്പെടുത്തും. കൂടാതെ കീടനാശിനി കടകളിൽ നിന്നും ലഭിക്കുന്ന രാജ് ഫോഴ്സ് എന്ന ജൈവ വളം മൂന്നുമാസത്തിലൊരിക്കൽ ഇട്ടുകൊടുക്കാം. വേപ്പിൻ പിണ്ണാക്ക്, കടലപ്പിണ്ണാക്ക് എന്നിവ പുളിപ്പിച്ച് മിശ്രിതം മൂന്നുദിവസം വെക്കുക.ശേഷം പത്തിരട്ടി വെള്ളത്തിൽ നേർപ്പിച്ച് ചെടികൾക്ക് താഴെ ഒഴിച്ചുകൊടുക്കുക ആഴ്ചയിലൊരിക്കലോ മാസത്തിലോ ഇത് ചെയ്യുന്നത് കറിവേപ്പില യുടെ വളർച്ച ധൃതഗതിയിൽ ആക്കും.

ഈ വീഡിയോയിൽ കറിവേപ്പില തൈകൾ കാണിച്ചുതരുന്നുണ്ട്. വളരെ തിങ്ങിനിറഞ്ഞ് പച്ചനിറത്തിൽ നല്ല കരുത്താർജ്ജിച്ച ഇലകൾ ആണുള്ളത്. അതുതന്നെ ശ്രീയുടെ പരിപാലനത്തിനും വളമിടീലിന്റെയും തൽഫലമായി ഉണ്ടായ വിജയമാണ്. കറിവേപ്പിലകൾ കൂടാതെ മറ്റു പല പച്ചക്കറികളും ചെടികളും ഏതൊക്കെ രീതിയിൽ വളം ചെയ്യാമെന്നും എങ്ങനെ വളർത്താം എന്നും എല്ലാം ഈ ചാനലിൽ വ്യക്തമായി വിവരിക്കുന്നു. പറമ്പിലും ചെടിച്ചട്ടികളിലും ഗ്രോബാഗുകളിലും ശ്രീ വേപ്പില ചെടികൾ വളർത്തുന്നു. വീട്ടിലേക്ക് ആവശ്യമായതു എടുത്തിട്ട് ബാക്കിയുള്ളവ കടകളിലേക്കും അടുത്തുള്ള ബന്ധുവീടുകളിലേക്കും വിതരണം ചെയ്യുന്നു. പ്രൂൺ ചെയ്യുക എന്ന രീതി വഴി നല്ലോണം ഇലകൾ തഴച്ചുവളരും. അതിനുവേണ്ടി ഇടയ്ക്കിടയ്ക്ക് വേപ്പില തണ്ട് കട്ട് ചെയ്ത് എടുക്കണം. എന്നാൽ പുതിയ തണ്ടു വന്നു കിളിർത്ത നല്ല കരുത്താർന്ന ഇലകൾ ഉണ്ടാകുമെന്നാണ് ശ്രീ പറയുന്നത്. അടുക്കളയിൽ ബാക്കിയാവുന്ന പച്ചക്കറി വേസ്റ്റുകളും കഞ്ഞിവെള്ളവും നല്ല വളമാണ്. ഇടയ്ക്കിടയ്ക്ക് എല്ലുപൊടിയും ഇട്ടു കൊടുക്കാം

കറിവേപ്പിലയ്ക്ക് ഈയിടെയായി പാചകത്തിന് ഉപരിയായി സൗന്ദര്യസംരക്ഷണത്തിന് ഉപയോഗിക്കുന്നുണ്ട്. മുടിയുടെ വളർച്ചയ്ക്കും, കറുപ്പുനിറത്തിലോട് കൂടി മുടി വളരാനും, എണ്ണകാച്ചി ഇത് ഉപയോഗിക്കാം. ഹെയർ മാസ്കുകൾ ആയും ഓയിലുകൾ ആയും ഇന്ന് കറിവേപ്പില വിപണിയെ കീഴടക്കിയിരിക്കുന്നു. അതുകൊണ്ടുതന്നെ കറിവേപ്പില വാണിജ്യാവശ്യത്തിന് വേണ്ടി കൂടുതലായി ഉൽപ്പാദിപ്പിക്കുന്നു.

Malayalam News Express