ജഗതിയുടെ കാല്‍തൊട്ടു വണങ്ങി ഓണക്കോടി സമ്മാനിച്ച് സുരേഷ്‌ ഗോപി

എല്ലാവരുടെയും പ്രിയപ്പെട്ട ജഗതി ചേട്ടന് ഓണക്കോടി സമ്മാനിച്ച നടൻ സുരേഷ് ഗോപി. തിരുവനന്തപുരത്തുള്ള ജഗതിയുടെ വീട്ടിലെത്തിയാണ് സുരേഷ് ഗോപി ഓണക്കോടി സമ്മാനിച്ചത്. ധാരാളം സിനിമകളിൽ ഒന്നിച്ചഭിനയിച്ചിട്ടുള്ള ഈ കൂട്ടുകെട്ട് തന്നെയാണ് സുരേഷ് ഗോപി നടനെ കാണാൻ എത്തിയതും. ഒരു സിബിഐ ഡയറികുറിപ്പ്, വാഴുന്നോർ, ഇരുപതാം നൂറ്റാണ്ട്, ഈ തണുത്ത വെളുപ്പാൻ കാലത്ത് തുടങ്ങി നിരവധി ഹിറ്റ് സിനിമകളിൽ ഇവർ ഒരുമിച്ചു അഭിനയിച്ചിട്ടുണ്ട്. സുരേഷ് ഗോപിയുടെ സന്ദർശനത്തിൽ സന്തോഷവാനായ ജഗതി ചേട്ടനെയാണ് നമുക്ക് കാണാൻ സാധിക്കുന്നത്.

ജഗതി ചേട്ടൻറെ കാലു തൊട്ടു വണങ്ങി ആണ് ഇദ്ദേഹം തൻറെ ഓണക്കോടി സമ്മാനിച്ചത്. ‘ജഗതി എന്ന അഭിനയ വിസ്മയം’ എന്ന് പേരുള്ള രമേഷ് പുതിയമഠം എഴുതിയ പുസ്തകത്തിൻറെ പ്രകാശനവും നടൻ സുരേഷ് ഗോപി നിർവഹിച്ചു. തിരുവനന്തപുരത്തെ ജഗതിയുടെ വീട്ടിൽ കുടുംബത്തോടൊപ്പം കുറെ സമയം ചെലവഴിച്ചതിനുശേഷമാണ് സുരേഷ് ഗോപി മടങ്ങിയത്.

Malayalam News Express