ജനങ്ങൾക്ക് സന്തോഷവാർത്ത..!! ഓണക്കാലത്ത് മൂന്നു കിറ്റുകൾ ലഭിക്കും..!! വിശദമായി അറിയാം..!!

വളരെ ആവേശകരമായ ഓണം ഇപ്പോൾ വന്നിരിക്കുകയാണ്. ഓണക്കാലത്തെ എല്ലാ ആഘോഷങ്ങളും പൂർത്തിയാകണമെങ്കിൽ ഓണക്കാലം ജനങ്ങൾക്ക് എല്ലാവർക്കും ഒരുപോലെ ആസ്വദിക്കാൻ സാധിക്കണം. ഇതിന് പ്രധാന തടസ്സം നിൽക്കുന്നത് സാധനങ്ങളുടെ വിലക്കയറ്റം ആണ്. ഈ സാഹചര്യത്തിൽ ജനങ്ങൾക്ക് കൈത്താങ്ങ് ആകുന്നതിനു വേണ്ടി സംസ്ഥാന പൊതുവിതരണ വകുപ്പ് വിവിധങ്ങളായ മാർഗ്ഗങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഈ ഓണക്കാലത്ത് 3 ഓണക്കിറ്റുകൾ വരെ സ്വന്തമാക്കുന്നതിന് അവസരമുണ്ട്. സൗജന്യ ഓണക്കിറ്റ് റേഷൻ കടകൾ വഴി എല്ലാ ജനങ്ങൾക്കും റേഷൻ കാർഡിൽ അടിസ്ഥാനത്തിൽ ലഭിക്കുന്നതാണ്.

ഇതിനു പുറമേ കുടുംബശ്രീ യൂണിറ്റുകൾ വഴി ജൈവ പച്ചക്കറികൾ ഉൾപ്പെടെയുള്ളവ കിറ്റുകൾ ആക്കി വിതരണം നടത്തുന്നുണ്ട്. ഇത് ജനങ്ങൾക്ക് വാങ്ങാവുന്നതാണ്. അതുപോലെ സപ്ലൈകോ സൂപ്പർമാർക്കറ്റുകൾ വഴി 17 വിഭവങ്ങളടങ്ങിയ ഓണക്കിറ്റ് സ്വന്തമാക്കാനും അവസരമുണ്ട്. ഇത് ഏകദേശം 1200 രൂപ വരെ വില വരുന്ന കിറ്റാണ്. ഇത് 900 രൂപയ്ക്ക് ജനങ്ങൾ സ്വന്തമാക്കാൻ സാധിക്കും. അതുപോലെ നമ്മുടെ സംസ്ഥാനത്തുടനീളം 1600 കേന്ദ്രങ്ങളിലാണ് ഓണച്ചന്തകൾ സംഘടിപ്പിക്കുന്നത്.

വിവിധ സഹകരണ സംഘങ്ങളുടെയും കൺസ്യൂമർഫെഡിന്റെയും നേതൃത്വത്തിൽ നടത്തുന്ന ഇത്തരം ഓണചന്തകൾ വഴി ജനങ്ങൾക്ക് 40 ശതമാനം വരെ സബ്സിഡിയിൽ ഉൽപ്പനങ്ങൾ ലഭിക്കും. ഇതോടൊപ്പം 13 വിഭവങ്ങൾ അടങ്ങിയ ഓണക്കിറ്റ് വാങ്ങാനും അവസരമുണ്ട്. ഇവിടെ വിപണിയിൽ ഏകദേശം 800 രൂപയ്ക്ക് മുകളിൽ വരുന്ന ഓണക്കിറ്റ് ജനങ്ങൾക്ക് 550 രൂപയിൽ താഴെ ലഭിക്കുന്നതാണ്. ആയതിനാൽ ഈ അവസരം ജനങ്ങൾ എല്ലാവരും പരമാവധി പ്രയോജനപ്പെടുത്തുക.

Malayalam News Express