ജയലക്ഷ്മിയുടെ പ്രധാനമന്ത്രിയ്ക്കുള്ള സമ്മാനം: മോദിയ്ക്ക് കൈമാറി സുരേഷ്‌ഗോപി എംപി

കൊച്ചു കുട്ടിയുടെ പ്രധാനമന്ത്രിക്കുള്ള സമ്മാനം സുരേഷ് ഗോപി നരേന്ദ്രമോദിക്ക് കൈമാറി. പത്തനാപുരത്തെ ജയലക്ഷ്മി എന്ന കൊച്ചു പെൺകുട്ടി സുരേഷ് ഗോപിയെ ഏൽപ്പിച്ച പേര തൈ ആണ് എം പി സുരേഷ്‌ഗോപി പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ വച്ച് കൈമാറിയത്. പെൺകുട്ടിയുടെ ആഗ്രഹപ്രകാരമാണ് പേര തൈ പ്രധാനമന്ത്രിക്ക് സമ്മാനിക്ക്കാതെന്നും പ്രധാനമന്ത്രി തന്റെ ഔദ്യോഗിക വസതിക്ക് മുൻപിൽ ഇത് നട്ട്,  പത്തനാപുരത്തെ ഒരു കൊച്ചു കുട്ടി നൽകിയ വൃക്ഷ തൈ തന്റെ വീട്ടുമുറ്റത്ത് വളരുന്നുവെന്ന് ഒരു ഇന്ത്യൻ പ്രധാനമന്ത്രി പറയുന്നത് നാളെ നമുക്ക് പ്രതീക്ഷിക്കാമെന്നും സുരേഷ് ഗോപി എംപി ഫേസ് ബുക്കിൽ കുറിച്ചു.

ഗാന്ധി ഭവൻ സാന്ദ്രശനവുമായി ബന്ധപ്പെട്ട് പത്തനാപുരത്ത് എത്തിയപ്പോഴാണ് ജയലക്ഷ്മി എന്ന കുട്ടി എംപിയ്ക്ക് വൃക്ഷതൈ സമ്മാനിച്ചത്.ജയലക്ഷ്മിയുടെ ആഗ്രഹപ്രകാരം ഇത് പ്രധാനമന്ത്രി മോദിയ്ക്ക് സമ്മാനിയ്ക്കും എന്ന് സുരേഷ്‌ഗോപി അന്ന് പറഞ്ഞിരുന്നു.

അദ്ദേഹത്തിന്റെ ഫേസ് ബുക്ക്‌ പോസ്റ്റ്‌ ഇങ്ങനെയാണ്.

Nurtured by a thoughtful young girl in a courtyard of Pathanapuram, all set to bloom in the residence of the Indian Prime Minister. Handed over the guava sapling presented by Jayalakshmi (on my visit to Gandhi Bhavan) to the Prime Minister Narendra Modi ji yesterday as promised. The PM accepted it wholeheartedly and assured to have it planted in his official residence.
പത്തനാപുരത്ത് നിന്ന് ഒരു കുഞ്ഞ് മോള് കൊടുത്തയച്ച ചെടി അദ്ദേഹത്തിന്റെ കയ്യിൽ എത്തിയിട്ടുണ്ടെങ്കിൽ, അദ്ദേഹത്തിന്റെ ഔദ്യോഗിക ബംഗ്ലാവിന്റെ മുറ്റത്ത് ഇത് നട്ടിട്ട് പത്തനാപുരത്തുള്ള ഒരു കുഞ്ഞിന്റെ തൈ എന്റെ മുറ്റത്ത് വളരുന്നു എന്നൊരു ഇന്ത്യൻ പ്രധാനമന്ത്രി പറയുന്നതും നാളെ നമുക്ക് പ്രതീക്ഷിക്കാം. എന്തായാലും ഇതൊരു വലിയ സന്ദേശമാണ്, ശുദ്ധ ജനാധിപത്യത്തിന്റെ സന്ദേശം

Malayalam News Express