നമ്മുടെ രാജ്യത്ത് കോവിഡ് മഹാമാരി വന്നതിനുശേഷം നിരവധി നിയന്ത്രണങ്ങൾ നടപ്പിലാക്കിയിരുന്നു. ഇതിൽ പ്രധാനപ്പെട്ട ഒരു കാര്യമാണ് ഇന്ത്യൻ റെയിൽവേയിൽ നടപ്പാക്കിയത്. അതായത്, യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് രോഗവ്യാപനം തടയുന്നതിനുവേണ്ടി ട്രെയിനുകളിൽ സ്ലീപ്പർ കോച്ചുകൾക്ക് റിസർവേഷൻ വഴി മാത്രമേ യാത്ര അനുവദിച്ചിരുന്നുള്ളൂ.
ഇതുമൂലം ഒരുപാട് യാത്രക്കാർ ബുദ്ധിമുട്ടി. യാത്രകൾ തീരുമാനിച്ച് ടിക്കറ്റിനായി കാത്തിരുന്ന പല ആളുകൾക്കും വെയിറ്റിംഗ് ലിസ്റ്റിൽ പേര് വരുകയും പിന്നീട് ക്യാൻസൽ ആവുകയും ചെയ്ത സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. കൂടാതെ സ്ലീപ്പർ കോച്ചുകളിൽ റിസർവേഷൻ കൂടാതുള്ള ടിക്കറ്റ് ലഭിക്കാത്തതിനാൽ പലർക്കും ജനറൽ കമ്പാർട്ടുമെന്റുകളിൽ തിങ്ങിനിറഞ്ഞ് യാത്ര ചെയ്യേണ്ടി വന്നിരുന്നു.
ഇത് ജനങ്ങൾക്ക് വളരെയധികം ബുദ്ധിമുട്ടാണ് ഉണ്ടാക്കിയത്. ഇക്കാരണത്താലാണ് ജനങ്ങൾ നിരന്തരമായി സ്ലീപ്പർ കോച്ചുകൾ യാത്രയ്ക്ക് വേണ്ടി ഇന്ത്യൻ റെയിൽവേയെ സമീപിച്ചത്. ഇപ്പോൾ കോവിഡിന്റെ പ്രശ്നങ്ങൾ ശമിച്ചിരിക്കുന്ന സമയമാണ്. ആയതിനാൽ വീണ്ടും ട്രെയിനുകളിൽ റിസർവേഷൻ കൂടാതെയുള്ള സ്ലീപ്പർ കോച്ചുകളിലുള്ള യാത്രകൾക്ക് ഇന്ത്യൻ റെയിൽവേ അനുമതി നൽകിയിരിക്കുകയാണ്. യാത്രക്കാരുടെ നിരന്തരമായ ആവശ്യപ്രകാരമാണ് ഇന്ത്യൻ റെയിൽവേ ഇത്തരമൊരു നടപടി സ്വീകരിച്ചത്. സ്ലീപ്പർ കോച്ചുകളിൽ റിസർവേഷൻ കൂടാതെ യാത്ര ചെയ്യാമെങ്കിലും ഇതിന് സമയപരിധി ഉണ്ട്. രാവിലെ ആറുമണി മുതൽ രാത്രി 9 മണി വരെയുള്ള യാത്രകൾക്കാണ് സ്ലീപ്പർ കോച്ചുകളിൽ റിസർവേഷൻ കൂടാതെയുള്ള യാത്രയ്ക്ക് ടിക്കറ്റ് ലഭിക്കുകയുള്ളൂ. ഓണക്കാലം ആയതിനാൽ ഉണ്ടായേക്കാവുന്ന തിരക്കും കൂടെ കണക്കിലെടുത്തുകൊണ്ടാണ് ഇന്ത്യൻ റെയിൽവേ ഇത്തരമൊരു നടപടി സ്വീകരിച്ചത്. എന്തുതന്നെയായാലും ട്രെയിൻ യാത്രക്കാർക്ക് ഇത് വലിയ ആശ്വാസമായിരിക്കും.
