സ്വർണാഭരണങ്ങൾ പോലെ സ്ത്രീകൾക്ക് പ്രിയപ്പെട്ടവയാണ് വെള്ളി ആഭരണങ്ങളും. നോർത്തിന്ത്യൻ സ്ത്രീകളാണ് വെള്ളിയാഭരണങ്ങൾ കൂടുതലായി ധരിച്ചു കണ്ടുവരുന്നത്. കർണാടക, മഹാരാഷ്ട്ര ബിഹാർ, ഒറീസ്സ തുടങ്ങിയ സ്ഥലങ്ങളിലെ സ്ത്രീകൾക്ക് വെള്ളി ആഭരണങ്ങൾ ഒഴിച്ചുകൂടാനാവാത്തതാണ് . എന്നാൽ അവയുടെ ട്രെൻഡ് പിൻപറ്റി ഇപ്പോൾ കേരളത്തിലും വെള്ളി ആഭരണങ്ങൾ യുവതലമുറക്കിടയിൽ പ്രിയങ്കരമായി മാറിയിരിക്കുന്നു. ആന്റിക്ക്, സിൽവർ തുടങ്ങിയ ജ്വല്ലറി ആഭരണങ്ങൾ ആയും വെള്ളി ആഭരണങ്ങൾ വിപണി കീഴടക്കി കളഞ്ഞു.
കമ്മൽ, മാല,മൂക്കുത്തി, പാദസരം തുടങ്ങിയ വിവിധ മോഡലുകളിലും വിലകളിലും ഇവ ലഭ്യമാണ്. സ്വർണ്ണാഭരണ ത്തെ അപേക്ഷിച്ച് വില കുറവാണ് എന്നതും ഇവയെ പ്രിയങ്കരമാക്കുന്നു. പഴയ ഫാഷനുകളിൽ നിന്നും മാറി പുതിയ രീതിയിലാണ് വെള്ളിയാഭരണങ്ങൾ ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത്. ഏതു സാധാരണക്കാർക്കും വാങ്ങാം എന്നതും ഇതിന്റെ പ്രത്യേകതയാണ്. പണ്ടുകാലത്ത് കൊലുസ് ആയിട്ടാരുന്നു വെള്ളി ആഭരണങ്ങൾ കൂടുതലായി ഉപയോഗിച്ചിരുന്നത്. ഇപ്പോഴും പല സ്ഥലങ്ങളിലും വെള്ളിയാഭരണങ്ങൾ പാദസരം ആയി ഉപയോഗിക്കുന്നുണ്ട്.
എന്നാൽ ഇവയുടെ ഒരു ദോഷം എന്ന് പറയുന്നത് പെട്ടെന്ന് ഇവയുടെ തെളിമ നഷ്ടപ്പെട്ട് മങ്ങി പോകും എന്നുള്ളത് തന്നെയാണ്. ഇതു വളരെ അധികം സ്ത്രീകൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. നന്നായി ഉരച്ചു കഴുകാറൊക്കെ ഉണ്ടെങ്കിലും ഇവയുടെ പഴയ തിളക്കം വീണ്ടെടുക്കാൻ കഴിയാറില്ല. എന്നാൽ വെള്ളിയാഭരണങ്ങൾ എങ്ങനെ പഴയ നിറത്തിലോട്ട് ആക്കി എടുക്കാം.
ഇതിനുവേണ്ടി പ്രധാനമായും രണ്ട് ചെറുനാരങ്ങയും,മൂന്ന് ടീസ്പൂൺ വിനിഗർ, 1ടീ സ്പൂൺ ഉപ്പും ആണ് വേണ്ടത്. നാരങ്ങാ നന്നായി മുറിച്ച് നീരു പിഴിഞ്ഞെടുക്കണം. മൂന്ന് ടീസ്പൂൺ വിനെഗർ എടുത്ത് ഒരു ടീസ്പൂൺ ഉപ്പും ചേർത്ത് ഗ്യാസിൽ വെച്ച് ചൂടാക്കേണ്ടതാണ്. ചൂടായി വരുന്ന മിശ്രിതത്തിലേക്ക് വെള്ളി ആഭരണങ്ങൾ ഇട്ടു കൊടുക്കണം. സ്പൂൺ ഉപയോഗിച്ച് ഇവ നന്നായി മിക്സ് ചെയ്യേണ്ടതാണ്. ഒരു രണ്ടുമിനിറ്റ് ചൂടാക്കിയാൽ മതിയാകും. അധികം ചൂടാക്കേണ്ടതില്ല. അപ്പോൾ നമുക്ക് വെള്ളിയാഭരണങ്ങളിലെ അഴുക്ക് വെള്ളവുമായി കലരുന്നത് കാണാവുന്നതാണ്. ചൂടാറിയശേഷം മുറിച്ചു വച്ചിരിക്കുന്ന നാരങ്ങാ തൊണ്ട് കൊണ്ട് ഉരച്ചു കഴുകണം. ശേഷം നല്ല തെളി വെള്ളത്തിൽ കഴുകി എടുക്കാം. അപ്പോൾ നമുക്ക് വെള്ളിയാഭരണങ്ങൾ പളപള മിന്നി വെട്ടിത്തിളങ്ങുന്നതായി കാണാം.
വെള്ളി ആഭരണങ്ങൾ പലപ്പോഴും വൃത്തിയാക്കുന്നത് വളരെ ബുദ്ധിമുട്ടായാണ് അധികം സ്ത്രീകളും കാണുന്നത്. എന്നാൽ ഇത്തരം എളുപ്പ വിദ്യയിലൂടെ സാധാരണ ആളുകൾക്ക് ഇവയെക്കുറിച്ച് മനസ്സിലാക്കാൻ സാധിച്ചു എന്നത് വളരെയധികം പ്രയോജനകരമായ കാര്യമാണ്.
