തുണിയിലെ പേന മഷി ഇനി വളരെ എളുപ്പത്തിൽ കളയാം..!! ആരും ഇത് അറിയാതെ പോകരുത്..!!

തുണികളിൽ പലതരത്തിലുള്ള കറകൾ പിടിക്കുന്നത് സാധാരണമാണ്. കറകൾ മിക്കതും വൃത്തിയായി കഴുകിയാൽ പോകുന്നതാണ്. ചെളിയോ പാടുകളോ എന്തുതന്നെയായാലും കുറച്ചുനേരം സോപ്പുവെള്ളത്തിൽ മുക്കിവെച്ച് അല്പം ബലം പിടിച്ച് അമർത്തി ഉരച്ചുകഴിഞ്ഞാൽ കറകളും പാടുകളും പോകുന്നത് കാണാം.

എന്നാൽ എത്രതന്നെ ഉരച്ചു കഴുകിയാലും ഇതുവരെയും കളയാൻ സാധിക്കാത്ത ഒന്നാണ് പേന മഷി. പ്രത്യേകിച്ച് സ്കൂളുകളിൽ പഠിക്കുന്ന കുട്ടികളുള്ള വീടുകളിൽ മാതാപിതാക്കൾ വളരെയധികം കഷ്ടപ്പെടുന്നത് ഇത്തരത്തിലുള്ള പേന മഷി തുണിയിൽ നിന്നും നീക്കുന്നതിനാണ്. എന്നാൽ എത്രതന്നെ കഴുകിയാലും പേന മഷി പോകാറില്ല. ഈയൊരു പ്രശ്നത്തിന് വളരെ എളുപ്പത്തിൽ പരിഹാരം കാണാൻ ഒരു അടിപൊളി ടിപ്പ് ആണ് ഇവിടെ പരിചയപ്പെടുന്നത്.

ഇതിനായി ആദ്യം പേന മഷി പറ്റിയ തുണി എടുക്കുക. ഇനി ഇതിൽ പൊടികൾ പറ്റിപ്പിടിച്ചിട്ടുണ്ടെങ്കിൽ തുടച്ചു മാറ്റേണ്ടതാണ്. അതിനുശേഷം ആദ്യം ഒരു ടീസ്പൂൺ വെള്ളം ഈ മഷി പറ്റിയ ഭാഗത്ത് ഒഴിച്ചു കൊടുക്കുക. അതിനുശേഷം വീടുകളിൽ നമ്മൾ സാധാരണ ഉപയോഗിക്കുന്ന സ്പ്രേ പേന മഷി ഉള്ള ഭാഗത്തേക്ക് അടിച്ചു കൊടുക്കുക. ഇനി പേപ്പറോ തുണിയോ ഉപയോഗിച്ച് ഈ ഭാഗത്ത് നന്നായി തുടയ്ക്കുക. പേന മഷി അപ്രത്യക്ഷമാകുന്നത് കാണാം. ഒരുപാട് ആളുകളുടെ തലവേദനയായിരുന്ന ഈ പ്രശ്നത്തിന് ഇങ്ങനെ വളരെ എളുപ്പത്തിൽ പരിഹാരം കാണാം.

Malayalam News Express