നമ്മുടെ പറമ്പിലും വീട്ടുമുറ്റത്തും എല്ലാം ധാരാളമായി കാണപ്പെടുന്ന ഒരു സസ്യമാണ് തുളസി എന്നത്. തുളസിയുടെ ഔഷധ ഗുണങ്ങൾ ആരും പറഞ്ഞു തരാതെ തന്നെ എല്ലാ ആളുകൾക്കും അറിയാവുന്നതാണ്. ഇതുകൂടാതെ ധാരാളം ഗുണങ്ങൾ വേറെയും തുളസിയിൽ അടങ്ങിയിട്ടുണ്ട്. ഇത്തരത്തിലുള്ള തുളസിയുടെ ഗുണങ്ങൾ മാത്രം ആണ് എല്ലാ ആളുകൾക്കും അറിയാവുന്നത്.
എന്നാൽ ഇത് നമ്മുടെ വീട്ടുമുറ്റത്ത് ഉള്ളതുകൊണ്ട് വലിയൊരു ദോഷം കൂടിയുണ്ട്. ഇത് പല ആളുകൾക്കും അറിയില്ല. ഇതിനെക്കുറിച്ച് വിശദമായി ഇവിടെ ചർച്ച ചെയ്യാം. മിക്ക ആളുകളും ശ്രദ്ധിച്ചിട്ടുണ്ടാകും നമ്മുടെ വീട്ടിലുള്ള മാമ്പഴവും, പേരക്കയും എല്ലാം പഴുത്തുകഴിഞ്ഞാൽ അതിൽ പലതരത്തിലുള്ള കേടുകൾ ഉണ്ടാകുന്നത്.
ഇത് കീടബാധ മൂലമാണ്. സാധാരണയായി പഴ ഈച്ചകളാണ് ഇത്തരത്തിൽ മാമ്പഴത്തിലും, പേരക്കയിലും എല്ലാം കീടബാധ ഉണ്ടാക്കുന്നത്. ഇവയെ പിടിക്കാനായി ഫിറമോൺ ട്രാപ്പുകളും മറ്റും നമ്മൾ ഉപയോഗിക്കാറുണ്ടെങ്കിലും, തുളസിച്ചെടിയിൽ മീഥെൻഫിറമോൺ ആണുള്ളത്. ഇത് പഴ ഈച്ചകളെ ധാരാളമായി ആകർഷിക്കും. അതുകൊണ്ടുതന്നെ പേരമരം, മാവ് എന്നിവരുടെ ചുവട്ടിലായി തുളസിച്ചെടി ഉണ്ടെങ്കിൽ പഴ ഈച്ചകൾ വരാനും, കീടബാധ കൂടുതൽ ആകാനുമുള്ള സാധ്യത ഏറെയാണ്.
ഇത്തരത്തിലുള്ള ആർക്കും അറിയാത്ത ഒരു ദോഷം തുളസി വഴി ഉണ്ടാകുന്നുണ്ട്. അതുകൊണ്ടുതന്നെ ഫല വൃക്ഷങ്ങളിൽ നിന്ന് അല്പം അകറ്റി മാത്രം തുളസിച്ചെടി നട്ടുപിടിപ്പിക്കാൻ ആയി ശ്രദ്ധിക്കേണ്ടതാണ്. ഇതിനെക്കുറിച്ച് ഏറെ വിശദമായി പറയുന്നുണ്ട്. അതുകൊണ്ടുതന്നെ കൂടുതൽ വിവരങ്ങൾ അറിയാം.
