തെങ്ങിന്റെ തടമെടുക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം! ഇനി പത്തിരട്ടി ഫലം!

തെങ്ങ് ഇല്ലാത്ത വീടുകൾ വളരെ കുറവായിരിക്കും. നമ്മുടെ കേരളത്തിൽ മിക്ക വീടുകളിലും തെങ്ങ് കാണാൻ സാധിക്കും. വളരെ കുറച്ചു കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഇരട്ടി ഫലം തരുന്ന ഒരു വൃക്ഷം കൂടിയാണിത്. കൃത്യമായ ജലസേചനവും, തടമെടുക്കലും മാത്രം മതി തെങ്ങിൽ ധാരാളം ഫലം ഉണ്ടാകാൻ.

നമുക്കെല്ലാവർക്കും അറിയാവുന്നത് പോലെ തന്നെ കേരളത്തിലെ പ്രധാനപ്പെട്ട കാർഷിക വിളകളിൽ ഒന്നാം സ്ഥാനത്ത് തന്നെയാണ് തെങ്ങിൻറെ സ്ഥാനം.  ഹൈബ്രിഡ്, കുള്ളൻ, നാടൻ ഇനങ്ങൾ ധാരാളമായി നമ്മുടെ നാട്ടിൽ കൃഷി ചെയ്തു വരുന്നുണ്ട്. തെങ്ങ് കൃഷിയിലെ ഒരു പ്രധാനപ്പെട്ട ജോലിയാണ് തടം തുറന്ന് ജലസേചനവും, വ ളവും നടത്തുക എന്നുള്ളത്.

ശാസ്ത്രീയമായി എങ്ങനെയാണ് ഒരു തെങ്ങിന്റെ തടം തുറക്കുന്നത് എന്ന് നമുക്ക് പരിശോധിക്കാം. തെങ്ങിൻ തടം മുഴുവനായി തുറക്കാതെ തെങ്ങിൽ നിന്നു ഒന്നര മീറ്റർ ചുറ്റളവിൽ 30 സെൻറീമീറ്റർ താഴ്ചയിൽ വട്ടത്തിൽ ചാലു പിളർന്നു വേണം തടം എടുക്കുവാൻ. ഇതിൽ ആണ് നമ്മൾ ജലസേചനവും വ ളപ്രയോഗം നടത്തേണ്ടത്. ജലവും വളവും വലിച്ചെടുക്കുന്ന വേരുകൾ കാണപ്പെടുന്നത് തെങ്ങിൽ നിന്നും ഒന്നര മീറ്റർ ചുറ്റളവിലാണ്.

അതുകൊണ്ടാണ്  ഇത്തരത്തിൽ ഒന്നര മീറ്റർ അകലത്തിൽ വെച്ച് തടമെടുക്കുന്നത്.  ഇത്തരത്തിൽ വ ളപ്രയോഗവും ജലസേചനവും നടത്തുന്നത് മണ്ണിൻറെ ഘടന നന്നാക്കുന്നതിനും, തെങ്ങിൻറെ ഫലം കൂട്ടുന്നതിനും ഏറെ ഉത്തമമാണ്. കൂടുതൽ വിശദാംശങ്ങൾ അറിയാം.

Malayalam News Express