തെങ്ങുകൾ നിറഞ്ഞു നിൽക്കാറുള്ള നാടാണ് കേരളം. ഇന്ന് കേരളത്തിനെക്കാളും കൂടുതൽ തെങ്ങുകൾ ഉള്ളത് അന്യസംസ്ഥാനത്താണ്. കൃഷിയോടുള്ള താത്പര്യം കുറവാണ് കേരളത്തിൽ തേങ്ങ് കൃഷി കുറയാനുള്ള പ്രധാന കാരണം. തേങ്ങകൾക്ക് വില ലഭിക്കാത്തത് ഈ കാരണങ്ങളിൽ ഉൾപ്പെടുത്താം. ഈയൊരു കാരണം കഴിഞ്ഞതിനു ശേഷമാണ് വണ്ടുകളുടെയും പ്രാണികളുടെ ആക്രമണങ്ങൾ. എങ്ങനെ ഈ പ്രശ്നത്തിൽ നിന്നും കര കയറാം എന്നതിനെ കുറിച്ചാണ് നമ്മൾ ഇവിടെ നോക്കാൻ പോകുന്നത്.
തെങ്ങുകൾ പൊക്കം കുറഞ്ഞു നിൽക്കുന്ന പ്രധാന കാരണം ഇവകളുടെ ശത്രുകളായ പ്രാണികളും വണ്ട് വർഗങ്ങളുമാണ്. പലരും പല പൊടികൈകളും മരുന്നുകളും ഉപയോഗിച്ചിട്ടും ഫലം കാണാതെ വന്നിട്ടുണ്ട്. അത്തരക്കാർക്കാണ് ഈയൊരു ലേഖനം ഏറെ സഹായിക്കുന്നത്. നമ്മളുടെ നാട്ടിൽ സുഖകരമായി ലഭ്യമാകുന്ന ഒന്നാണ് ആവണക്ക്കുരു.
എവിടെയും സുലഭമായി ലഭിക്കുന്ന ആവണക്ക്കുരു നന്നായി പൊടിക്കുക. ശേഷം ഒരു ബക്കറ്റ് എടുത്ത് വെള്ളം നിറച്ച് അതിലേക്ക് പൊടിച്ച ആവണക്ക്കുരു നിഷേപിക്കുക. പിന്നീട് ഒരു അടുപ്പ് കൊണ്ട് ബക്കറ്റ് മൂടിവെയ്ക്കുക. കുറഞ്ഞത് രണ്ടാഴ്ചയെങ്കിലും ബക്കറ്റ് തുറക്കാതെ വെച്ചാൽ കൊഴുമ്പ് രൂപത്തിലായി ലഭിക്കുന്നത് കാണാം. മറ്റൊരു ബക്കറ്റ് എടുത്ത് അതിലേക്ക് കൊഴുമ്പ് മാറ്റുക.
ശേഷം വെള്ളം ചേർത്ത് നന്നായി ഇളക്കുക. ഇളക്കിയ വെള്ളം തെങ്ങിന്റെ അരികിൽ കൊണ്ട് ഒഴിക്കുക. ആഴ്ചകളിൽ രണ്ട് പ്രാവശ്യം ഉപയോഗിക്കുന്നതാണ് നല്ലത്. മണം കൂടുതലായത് കൊണ്ട് അതിനുള്ള മുൻകരുതുകളുമെടുക്കണം. ഇന്ന് എല്ലാ വളക്കടകളിളും ആവണക്ക്കുരു ലഭിക്കുന്നതാണ്. പത്ത് തെങ്ങുകൾക്ക് ഒരു ബക്കറ്റ് വെള്ളം മതിയാകും. വളരെ പെട്ടെന്ന് ഫലമുണ്ടാവുന്നത് കാണാൻ കഴിയുന്നതാണ്.
കടപ്പാട് ഹമീദ് മുറ്റത്തെ കൃഷി ഗ്രുപ്പ്
