തെരുവ് നായകളുടെ ശല്യം ഇപ്പോൾ ധനംപ്രതി വർദ്ധിച്ചു വരികയാണ്. ഇവ ഇപ്പോൾ തെരുവിൽ മാത്രമല്ല വീടുകളിലും കയറി മനുഷ്യരെ ആക്രമിക്കുന്നതിന് മുതിരുന്നുണ്ട്. തെരുവു നായ്ക്കൾ വീടുകളിൽ കയറുമ്പോൾ പ്രത്യേകിച്ച് ഒന്നും ചെയ്യാൻ ആകാതെ വീട്ടുകാർക്ക് പകച്ചു നിൽക്കാറുണ്ട്.
എന്നാൽ ഇവയെ ഓടിക്കുന്നതിന് വളരെ ഫലപ്രദമായ ഒരു മാർഗമുണ്ട്. ഇതെങ്ങനെയാണ് എന്ന് നോക്കാം. ഒരു ബൾബ് ഉപയോഗിച്ചാണ് ഇവയെ ഓടിക്കുന്നതിനുള്ള സംവിധാനം തയ്യാറാക്കുന്നത്. അഞ്ചുമീറ്റർ പരിധിയിൽ ആളുകൾ വരുമ്പോൾ തനിയെ ഓൺ ആകുന്ന ലൈറ്റ് ബൾബുകൾ ഇന്ന് മാർക്കറ്റിൽ നിന്നും ലഭ്യമാണ്. ന്യായമായി വലിയ ലിവ നമുക്ക് മാർക്കറ്റിൽ നിന്നും വാങ്ങാൻ സാധിക്കും. ഇതിൽ ചെറിയ മാറ്റം വരുത്തിയാണ് തെരുവനായ്ക്കളെ ഓടിക്കുന്നതിനുള്ള സംവിധാനം തയ്യാറാക്കുന്നത്. ഇതിനായി ഇവയിൽ ഒരു ബസ്സറാണ് ഫിറ്റ് ചെയ്യുന്നത്. ഇതിനുവേണ്ടി വീഡിയോയിൽ കാണിച്ചിരിക്കുന്നതുപോലെ ട്രാൻസ്പരന്റ് കവർ മാറ്റിയതിനുശേഷം ഇതിൽ ഏതെങ്കിലും ഒരു എൽഇഡിയുടെ രണ്ട് വശത്തും ചുരണ്ടി കൊടുക്കുക. ഇവിടെ പോസിറ്റീവ് എന്നും നെഗറ്റീവ് എന്നും മാർക്ക് ചെയ്തിട്ടുണ്ടാകും. അതുപോലെതന്നെ ഒരു ചെറിയ ബസ്സറിന്റെ നെഗറ്റീവും പോസിറ്റീവും ഇവിടെ സോൾഡർ ചെയ്തു വയ്ക്കുക. ഇനി ഇത് സെൻസർ മറയാത്ത രീതിയിൽ ഒതുക്കി വെച്ച് കവർ ചെയ്യാവുന്നതാണ്. ബൾബിന്റെ കവറിൽ ചെറിയ തുളകൾ ഇട്ടാൽ മാത്രമേ ശബ്ദം പുറത്തു വരികയുള്ളൂ. ഇങ്ങനെ മാത്രം ചെയ്താൽ മതി, സിറ്റൗട്ടിൽ തെരുവുനായ്ക്കൾ കയറിയാൽ 5 മീറ്റർ പരിധിക്കുള്ളിൽ വരുമ്പോൾ ലൈറ്റ് തെളിയുകയും ബസറിൽ നിന്ന് സൗണ്ട് വരികയും ചെയ്യും. ഇത് തെരുവ് നായ്ക്കളെ ഓടിക്കാൻ സഹായിക്കും.
