മിക്ക ആളുകളുടെ വീട്ടിലും ഉണ്ടാകുന്ന ഒന്നാണ് തേൻ എന്നത്. പല ആവശ്യങ്ങൾക്കായി നമ്മൾ തേൻ ഉപയോഗിക്കാറുണ്ട്. എങ്കിലും ഇതിന്റെ യഥാർത്ഥ ഔഷധഗുണങ്ങൾ പലർക്കും അന്യമാണ്. അതുകൊണ്ടുതന്നെ തേനിന്റെ സവിശേഷ ഗുണങ്ങളെ കുറിച്ച് ഇവിടെ പരിശോധിക്കാം. ഇതിൽ ധാരാളമായി ആൻഡിഇൻഫ്ളമേറ്ററി പ്രോപ്പർട്ടികളും, ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്.
അതുകൊണ്ടുതന്നെ നമ്മുടെ ശരീരത്തിന് ഏറെ ഗുണപ്രദമാണ് തേൻ എന്നത്. രാവിലെ ചൂടുവെള്ളത്തിൽ ഒരു ഗ്ലാസ് തേൻ കഴിക്കുന്നത് ശരീരത്തിലെ മെറ്റബോളിസം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. അതുകൊണ്ടുതന്നെ ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്ന ആളുകൾ ഈ ഒരു രീതി ട്രൈ ചെയ്തു നോക്കുന്നത് ഏറെ നല്ലതാണ്. ഇത് കൂടാതെ ഡയറ്റും മറ്റും എടുക്കുന്ന ആളുകൾ പഞ്ചസാര പോലുള്ള കാർബോഹൈഡ്രേറ്റുകൾക്ക് പകരം ഒരു സ്പൂൺ തേൻ ചേർത്തു കഴിക്കുന്നത് ഏറെ ഫലപ്രദമാണ്.
ഇതുകൂടാതെ ചർമ്മത്തിന്റെ തിളക്കത്തിനായി പുറമേയുള്ള ഉപയോഗത്തിനും തേൻ ഉപയോഗിക്കാവുന്നതാണ്. പൊള്ളലുകൾ, മറ്റു മുറിപ്പാടുകൾ എന്നിവ പെട്ടെന്ന് തന്നെ ഭേദമാകുന്നതിന് തേൻ ഏറെ നല്ലതാണ്. കൊച്ചു കുട്ടികളിൽ വരുന്ന വയറിളക്കം പോലുള്ള അസുഖങ്ങൾ മാറാൻ പണ്ടുമുതൽ തന്നെ തേൻ ഉപയോഗിച്ചു വരുന്നുണ്ട്. ശരീരത്തിന് ഊർജ്ജം നൽകുന്നതിനും, ഉപാപചായ പ്രവർത്തനങ്ങളുടെ നിരക്ക് കൂട്ടുന്നതിനും തേൻ സഹായിക്കും. ഇത്തരത്തിൽ നിരവധി ഗുണങ്ങൾ ആണ് തേൻ കഴിക്കുന്നത് കൊണ്ട് ഉള്ളത്.
