നമ്മുടെ രാജ്യത്ത് തൊഴിലില്ലായ്മ അനുഭവിക്കുന്ന ജനങ്ങൾക്ക് ഒരു ആശ്വാസം നൽകുന്നതിനുവേണ്ടി തൊഴിലും വേതനവും ഉറപ്പാക്കുന്ന പദ്ധതിയാണ് മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി. നമ്മുടെ സംസ്ഥാനത്തും ഈ പദ്ധതിയിൽ ഉൾപ്പെട്ട നിരവധി ആളുകൾ ഉണ്ട്. ഉത്സവകാലം ആകുമ്പോൾ നിലവിൽ നമുക്ക് ലഭിക്കുന്ന വരുമാനത്തേക്കാൾ കൂടുതലായിരിക്കും ചെലവ് ഉണ്ടാവുക.
അതിനാൽ തന്നെ പല ആളുകൾക്കും തൊഴിലിടങ്ങളിൽ നിന്ന് ഉത്സവ കാലങ്ങളിൽ പലതരത്തിലുള്ള ആനുകൂല്യങ്ങൾ ലഭിക്കാറുണ്ട്. പൊതുമേഖലാ സ്ഥാപനങ്ങളിലും സ്വകാര്യമേഖല സ്ഥാപനങ്ങളിലും ഇത്തരത്തിൽ ഉത്സവകാല ബത്തകൾ നൽകുന്ന രീതി പതിവുണ്ട്. ഇപ്പോൾ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെട്ട ആളുകൾക്ക് ഉത്സവകാല ബത്തയായി ധനസഹായം നൽകുന്നതിന് സംസ്ഥാന സർക്കാർ തയ്യാറായിരിക്കുകയാണ്. തൊഴിലുറപ്പ് പദ്ധതിയിൽ 100 ദിവസങ്ങൾ പൂർത്തിയാക്കിയ തൊഴിലാളികൾക്കാണ് ഉത്സവബത്ത നടക്കുന്നതിന് തീരുമാനമായിരിക്കുന്നത്.
ആയിരം രൂപയാണ് ഓരോ തൊഴിലാളിക്കും ഈ വിഭാഗത്തിൽ ലഭിക്കുന്നത്. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പോലെതന്നെ അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെട്ട ആളുകൾക്കും ഉത്സവബത്ത നല്കുന്നതിന് സർക്കാർ തീരുമാനം ആയിട്ടുണ്ട്. 1000 രൂപയുടെ ആനുകൂല്യമായിരിക്കും ഇവർക്കും ലഭിക്കുക. നമ്മുടെ സംസ്ഥാനത്ത് ഏകദേശം അഞ്ചുലക്ഷം തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഈ ആനുകൂല്യം ലഭിക്കുന്നതാണ്. ആയതിനാൽ തൊഴിലുറപ്പ് തൊഴിലാളികൾ എല്ലാ ആളുകളും ഈ കാര്യം പ്രത്യേകം അറിഞ്ഞിരിക്കുക.
