മലയാള സിനിമയിലെ താരജോഡികൾ ആരാണെന്ന് ചോദിച്ചാൽ, ഏതൊരു മലയാളിയുടെയും മനസിൽ ആദ്യം ഓടിയെത്തുന്ന പേരാണ് ദിലീപും കാവ്യ മാധവനും. അതുപോലെ ഏറ്റവുമധികം വിവാദങ്ങളിൽ പെട്ടവരും വാർത്തകളിൽ നിറഞ്ഞുനിന്ന താരങ്ങളും ഇവർ തന്നെ. നിരവധി കുടുംബ പ്രേക്ഷകരാണ് ഇരുവർക്കും ഉള്ളത്. “ചന്ദ്രനുദിക്കുന്നദിക്കിൽ” എന്ന സിനിമയിൽ ബാലതാരമായ കാവ്യാ, ദിലീപിന് നായികയായി സിനിമ മേഖലയിലേക്ക് കടന്നു വന്നു. തുടർന്ന് തിളക്കം, മീശ മാധവൻ, പാപ്പി അപ്പച്ചാ, തെങ്കാശിപ്പട്ടണം, ലയൺ, ചക്കരമുത്ത്, കൊച്ചിരാജാവ് തുടങ്ങി ഇരുവരും അഭിനയിച്ച ചിത്രങ്ങളെല്ലാം തന്നെ എന്നെ ഏറെ പ്രേക്ഷക സ്വീകാര്യത ഉള്ളതും സൂപ്പർ ഹിറ്റുകളായിരുന്നു.
എന്നാൽ, ഇരുവരുടേയും ജീവിതം വിവാദങ്ങൾ നിറഞ്ഞതായിരുന്നു. ആദ്യം ദിലീപ് മഞ്ജുവാര്യരെ വിവാഹം കഴിച്ചു. അവരും പ്രേക്ഷകർക്ക് ഏറ്റവും ഇഷ്ടമുള്ള താരജോഡികൾ തന്നെയായിരുന്നു. എന്നാൽ വളരെ കാലം ഒന്നിച്ചുള്ള ജീവിതത്തിനു ശേഷം ഇരുവരും പ്രേക്ഷകരെ നിരാശപ്പെടുത്തികൊണ്ട് പിരിയുകയായിരുന്നു. ഇവരുടെ വിവാഹമോചനം വാർത്തകളിൽ ഇടം പിടിച്ചിരുന്നു. അതിനു ശേഷമാണ് ദിലീപ് കാവ്യ മാധവനെ വിവാഹം കഴിക്കുന്നത്.
പെട്ടെന്നൊരു ദിവസം അത്ഭുതത്തോടെയാണ് ആരാധകർ ദിലീപിന്റേയും കാവ്യ മാധവൻ്റേയും വിവാഹ വാർത്ത അറിഞ്ഞത്. തുടർന്ന് സോഷ്യൽ മീഡിയയിൽ ആ വിവാഹം ആഘോഷം ആവുകയും ചെയ്തു. ദിലീപിൻ്റെ ഏക മകൾ മീനാക്ഷിയും ഇവരോടൊപ്പം തന്നെ വിവാഹ വേദിയിലും ജീവിതത്തിലും ഉണ്ടായിരുന്നു. വിവാഹം കഴിഞ്ഞതോടെ കാവ്യ സിനിമയിൽ അത്ര സജീവമല്ല. ദിലീപിനും കാവ്യമാധവനും മഹാലക്ഷ്മി എന്ന പേരിലുള്ള ഒരു കുട്ടി കുറുമ്പിയുമുണ്ട്. ദിലീപും കാവ്യയും സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ലെങ്കിലും മകൾ മീനാക്ഷി ആഘോഷ വേളകളിലൊക്കെ കുടുംബത്തിൻ്റെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. അവയെല്ലാം ദിലീപിനെയും കാവ്യാമാധവനെയും ഫാൻസ് ഗ്രൂപ്പുകളിലും പേജുകളിലും നിറഞ്ഞു നിൽക്കാറുണ്ട്.
പ്രത്യേകിച്ച്, മഹാലക്ഷ്മിയുടെ ചിത്രങ്ങൾക്ക് വളരെയധികം പ്രേക്ഷക സ്വീകാര്യതയാണുള്ളത്. ഇപ്പോഴിതാ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത് മഹാലക്ഷ്മിയുടെ ഒരു വീഡിയോ ആണ്. സംവിധായകൻ അടൂർ ഭാസിയുടെയുടെ പിറന്നാൾ ദിവസത്തിൽ മഹാലക്ഷ്മി ഓടിവന്നു ഹാപ്പി ബർത്ത് ഡേ എന്ന് പറയുന്നതും കുറുമ്പ് കാണിക്കുന്നതുമായ ഒരു വീഡിയോ. മലയാള സിനിമയെ മറ്റൊരു തലത്തിലേക്ക് എത്തിച്ച സംവിധായകനാണ് അടൂർ ഭാസി. നിരവധി അവാർഡുകളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. അദ്ദേഹത്തിൻ്റെ പിറന്നാൾ ദിവസത്തിൽ വീഡിയോ കോളിലൂടെ അദ്ദേഹത്തിനെ ആശംസിക്കുകയായിരുന്നു ദിലീപും കാവ്യാമാധവനും. എന്നാൽ ഇവർക്കിടയിലേക്ക് ഓടിവന്ന് മകൾ മഹാലക്ഷ്മിയും വൈറലായി.
വീഡിയോയിലേക്ക് ഓടിവന്ന് കളിയും ചിരിയും തമാശകളും ഒക്കെയായി ഒടുവിൽ ഹാപ്പി ബർത്ത്ഡേ പറയുന്ന മഹാലക്ഷ്മിയെ ഇതിനോടകം പ്രേക്ഷകർ സ്വീകരിച്ചുകഴിഞ്ഞു. ആദ്യമായാണ് മഹാലക്ഷ്മിയുടെ ഒരു മുഴുനീള വീഡിയോ പ്രേക്ഷകർ കാണുന്നത്. സാധാരണയായി വീട്ടിലെ ആഘോഷങ്ങൾ മൂത്ത മകൾ മീനാക്ഷിയാണ് പ്രേക്ഷകർക്കു മുന്നിൽ പങ്കുവയ്ക്കാറുള്ളത്. ഏറെ വിവാദങ്ങൾ നിറഞ്ഞ താരകുടുംബം ഇപ്പോൾ സന്തോഷപൂർവ്വം മകൾ മഹാലക്ഷ്മിയുടെ കുട്ടി കുറുമ്പുകൾകൊപ്പം ജീവിക്കുകയാണ്.
https://youtu.be/u2pQDk7Z-E4
