എല്ലാ ആളുകളും കഴിക്കാൻ ഇഷ്ടപ്പെടുന്ന ഒരു നട്സാണ് ബദാം. നിരവധി പോഷകഗുണങ്ങൾ അടങ്ങിയിട്ടുള്ള ഇത് ദിനവും കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആവശ്യമുള്ള പോഷകഗുണങ്ങൾ കൊണ്ട് സമ്പന്നമാണ് ബദാം.
പ്രോട്ടീനുകളുടെ കലവറ ആയതുകൊണ്ട് വളരുന്ന കുട്ടികൾക്ക് ഇത് കൊടുക്കുന്നത് ഏറെ നല്ലതാണ്. വൈറ്റമിൻ ഇയും, മഗ്നീഷ്യവും ധാരാളമായി ബദാമിൽ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ശരീരത്തിന്റെ പ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കുന്നതിന് ബദാം സഹായിക്കും.
ഇതിൻറെ എല്ലാ ഗുണങ്ങളും ഒരുമിച്ച് ലഭിക്കുന്നതിനായി വെള്ളത്തിൽ കുതിർത്തു കഴിക്കുന്നതാണ് നല്ലത്. മാത്രമല്ല തൊലി കളയാൻ ശ്രദ്ധിക്കണം. ഇത്തരത്തിൽ കഴിക്കുന്നത് കൊഴുപ്പിന്റെ ദഹനത്തിന് ഏറെ സഹായകമാണ്. മാത്രമല്ല ദഹനത്തെ മെച്ചപ്പെടുത്തുന്നതിനും, ദഹനസംബന്ധമായ പ്രശ്നങ്ങൾ കുറയ്ക്കുന്നതിനും ഇത് സഹായിക്കും.
ഹൃദയാരോഗ്യത്തിന് സഹായിക്കുന്ന നിരവധി ഘടകങ്ങൾ ബദാമിൽ അടങ്ങിയിട്ടുണ്ട്. മാത്രമല്ല ശരീരത്തിലെ രോഗ പ്രതിരോധ ശേഷി കൂട്ടുന്നതിനും ഇത് സഹായിക്കും. ഗർഭിണികൾ ഇതു കഴിക്കുകയാണെങ്കിൽ ജനിക്കുന്ന കുട്ടികളിൽ ഉണ്ടാകുന്ന ജനന വൈകല്യങ്ങൾ കുറയ്ക്കാൻ സഹായിക്കും. ഇത്തരത്തിൽ നിരവധി ഗുണങ്ങളാണ് ബദാമിൽ അടങ്ങിയിട്ടുള്ളത്.
