നഖം മുറിക്കുമ്പോൾ ഈ അബദ്ധങ്ങൾ ചെയ്യാറുണ്ടോ.?? എങ്കിൽ ഇത് അറിയാതെ പോകരുത്..!!

നമ്മുടെ വിരലുകളുടെ സംരക്ഷണത്തിന് പ്രധാനപ്പെട്ട പങ്കുവഹിക്കുന്ന ഒരു ഭാഗമാണ് നഖങ്ങൾ എന്നത്. അതുകൊണ്ടുതന്നെ നഖങ്ങൾ കൃത്യമായി മുറിക്കുന്നത് ഏറെ അത്യാവശ്യമാണ്. എന്നാൽ മിക്ക ആളുകൾക്കും ശരിയായ രീതിയിൽ എങ്ങനെയാണ് നഖം മുറിക്കേണ്ടത് എന്നറിയില്ല. ഇത്തരത്തിൽ നഖം മുറിക്കുമ്പോൾ ആളുകൾ ചെയ്യുന്ന ശ്രദ്ധയില്ലായ്മ കൊണ്ടുള്ള തെറ്റുകൾ എന്തെല്ലാമാണെന്നും, എന്തെല്ലാമാണ് നഖം സൂക്ഷിക്കുവാൻ ശ്രദ്ധിക്കേണ്ടത് എന്നും നമുക്ക് നോക്കാം.

ചില ആളുകൾ നെയിൽ കട്ടർ കൊണ്ടോ അല്ലെങ്കിൽ നഖം മുറിക്കാൻ ഉപയോഗിക്കുന്ന ഉപകരണങ്ങൾ കൊണ്ടോ, നഖം ഒരു സൈഡിൽ നിന്ന് മുറിച്ചതിന് ശേഷം ബാക്കി പിഴുതെടുത്ത് കളയാറുണ്ട്. മറ്റുചിലർ നഖം കടിച്ചു മുറിക്കാറുമുണ്ട്. ഇത്തരത്തിൽ എല്ലാം ചെയ്യുന്നത് നഖങ്ങളുടെ പിന്നീടുള്ള വളർച്ചയെ വളരെ സാരമായി തന്നെ ബാധിക്കും. ഇത് മാത്രമല്ല നഖങ്ങൾ ഡ്രൈ ആയിരിക്കുന്ന സമയത്ത് ഇവ മുറിക്കാനും പാടുള്ളതല്ല. അതുകൊണ്ടുതന്നെ നഖം വെട്ടുന്നതിന് മുൻപ് ഒരു മൂന്നോ നാലോ മിനിറ്റ് നേരമെങ്കിലും ചെറുചൂടുവെള്ളത്തിൽ വിരലുകൾ മുക്കി വയ്ക്കാനായി ശ്രദ്ധിക്കണം. ഇതു കൂടാതെ നഖങ്ങൾ ഉള്ളിലേക്ക് ചേർത്ത് മുറിക്കുന്നത് ഒഴിവാക്കണം.

ഇത് പല പാർശ്വഫലങ്ങളും ഉണ്ടാക്കിയേക്കാം. വിരലിന്റെ ആകൃതിക്കനുസരിച്ച് തന്നെ നഖം മുറിക്കുന്നതാണ് ഏറ്റവും നല്ലത്. അതുപോലെതന്നെ നഖങ്ങൾ ശരിയായ രീതിയിൽ വളരുന്നതിനും, പരിപാലിക്കുന്നതിനും വിരലുകൾ ഒരുപാട് ഡ്രൈ ആയി പോകാതിരിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്. ഇത് മാത്രമല്ല ഒരുപാട് നേരം വിരലുകളിൽ നനവ് നിൽക്കുന്നതും നല്ലതല്ല. ഇത്തരത്തിലുള്ള ചില കാര്യങ്ങൾ നഖങ്ങൾ പരിപാലിക്കുമ്പോൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഇല്ലെങ്കിൽ ഉണ്ടാകുന്ന പാർശ്വഫലങ്ങളെ കുറിച്ചും, മറ്റു വിവരങ്ങളും അറിയാൻ ചുവടെയുള്ള വീഡിയോ കാണാം.

Malayalam News Express