നഖത്തിൽ വരുന്ന മാറ്റങ്ങൾ നോക്കി എങ്ങനെ സ്വയം തിരിച്ചറിയാം

നഖങ്ങൾ നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് പറയുന്നു. കേട്ടിട്ടു വിശ്വാസം വരുന്നില്ല അല്ലെ? പക്ഷേ സംഗതി സത്യമാണ്. ചിലപ്പോൾ നിങ്ങളുടെ ചർമ്മത്തിന്റെ നിറം, മുടിയുടെ അവസ്ഥ, നഖങ്ങൾ എന്നിവ നോക്കുമ്പോൾ നിങ്ങളുടെ ശരീരത്തിനുള്ളിൽ എന്താണ് സംഭവിക്കുന്നതെന്ന് പലതും പറയാൻ കഴിയും. നിറം മാറിയ നഖങ്ങൾ, വരകൾ, വിളറിയ നഖങ്ങൾ, നഖങ്ങൾക്ക് ചുറ്റുമുള്ള നിറവ്യത്യാസം, മഞ്ഞ നഖങ്ങൾ, നീല നഖങ്ങൾ എന്നിവ ശ്രദ്ധിക്കേണ്ട ലക്ഷണങ്ങൾ.

നഖങ്ങളിലെ ഓരോ ചെറിയ മാറ്റവും ശ്രദ്ധിക്കേണ്ടതുണ്ട്. ശ്വാസകോശം, ഹൃദയം, മറ്റ് അവയവങ്ങൾ എന്നിവയുടെ അവസ്ഥ നഖങ്ങളിൽ നിന്ന് കാണാൻ കഴിയും. ഈ ലക്ഷണങ്ങളെ നേരത്തേ മനസ്സിലാക്കുന്നത് ഗുരുതരമായ വൈകല്യങ്ങൾ കണ്ടെത്താനും കൃത്യസമയത്ത് ഉചിതമായ നടപടികൾ കൈക്കൊള്ളാനും നിങ്ങളെ സഹായിക്കും. നമ്മുടെ ആരോഗ്യവും നഖവും തമ്മിൽ നല്ല ബന്ധമുണ്ട്. പ്രത്യേകിച്ച് കുട്ടികളിൽ ശരീരത്തിൽ പ്രവേശിക്കുന്ന രോഗാണുക്കളുടെ പ്രധാന വാഹകൻ നഖങ്ങളാണ്.

നിങ്ങളുടെ കൈകളിലെ അഴുക്ക് നീക്കം ചെയ്യുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാർഗം അവ ഇടയ്ക്കിടെ കഴുകുക എന്നതാണ്. നല്ല ശുചിത്വം പാലിക്കുന്നത് ന്യുമോണിയ, വയറിളക്കം തുടങ്ങിയ ഗുരുതരമായ രോഗങ്ങളെ തടയാനും സഹായിക്കും. അഞ്ച് വയസ്സിന് താഴെയുള്ള 20 ലക്ഷത്തിലധികം കുട്ടികളാണ് ഓരോ വർഷവും ശുചിത്വമില്ലായ്മ മൂലം മരിക്കുന്നത്. മാരകമായ എബോള വൈറസിനെപ്പോലും ഒരു പരിധിവരെ നിയന്ത്രിക്കാൻ കഴിയുന്നത് കൈ കഴുകുക എന്ന ലളിതമായ പ്രവൃത്തിയിലൂടെയാണ്.

ഒരാളുടെ നഖങ്ങൾ നോക്കിയാൽ ഒരാളുടെ ആരോഗ്യത്തെക്കുറിച്ച് ഏതാണ്ട് കൃത്യമായ വിവരങ്ങൾ ലഭിക്കും. ഹൃദയം, കരൾ, ശ്വാസകോശം എന്നിവയുമായി ബന്ധപ്പെട്ട രോഗങ്ങൾ നഖം നോക്കി കണ്ടുപിടിക്കാം. മഞ്ഞ നഖങ്ങൾ അല്ലെങ്കിൽ വിളർച്ച പല രോഗങ്ങളുടെയും ലക്ഷണമാണ്.

Malayalam News Express