നടനും ഹാസ്യതാരവുമായ കൊല്ലം സുധി 39 വാഹനാപകടത്തിൽ മരിച്ചു. കോഴിക്കോട് വടകരയിൽ നിന്ന് പ്രോഗ്രാം കഴിഞ്ഞ് മടങ്ങുന്ന വഴിയായിരുന്നു അപകടം. അദ്ദേഹം സഞ്ചരിച്ച കാർ എതിരെ വന്ന പിക്കപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു കൂടെ യാത്രചെയ്യുകയായിരുന്ന ബിനു അടിമാലി, ഉല്ലാസ് അരൂർ, മഹേഷ് എന്നിവർക്ക് പരിക്കേറ്റു. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്.ഗുരുതരമായി പരുക്കേറ്റ കൊല്ലം സുധിയെ കൊടുങ്ങല്ലൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സ്വകാര്യ ചാനലിന്റെ പ്രോഗ്രാമിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് സൂചന. ഇടിയുടെ ആഘാതത്തിൽ കാർ തകർന്നു.കോഴിക്കോട് വടകരയിൽ നിന്ന് പ്രോഗ്രാം കഴിഞ്ഞ് മടങ്ങുകയായിരുന്നു. ഇവർ സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന പിക്കപ്പ് വാനുമായി ഇടിക്കുകയായിരുന്നു. തൊടുപുഴ സ്വദേശികളായ ഡ്രൈവർ ഓടിച്ച പിക്കപ്പ് വാനുമായിട്ടാണ് സുധിയും സംഘവും സഞ്ചരിച്ച കാർ കൂട്ടിയിടിച്ചത്.
ഗുരുതരമായി പരിക്കേറ്റ സുധിയെ ഉടൻ കൊടുങ്ങല്ലൂർ എ.ആർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സുധിയ്‌ക്കൊപ്പം കാറിലുണ്ടായിരുന്ന ബിനു അടിമാലി, ഉല്ലാസ് അരൂർ, മഹേഷ് എന്നിവർക്കും പരിക്കേറ്റു. ഇവരിൽ രണ്ടുപേരുടെ പരിക്ക് സാരമായതിനാൽ എറണാകുളത്തേക്ക് മാറ്റുമെന്നാണ് വിവരം.
ടെലിവിഷന്‍ പരിപാടികളിലൂടെയാണ് അദ്ദേഹം സിനിമയിലെത്തിയത്. 2015 ല്‍ പുറത്തിറങ്ങിയ കാന്താരി എന്ന ചിത്രത്തിലൂടെയാണ് സുധിയുടെ സിനിമാ പ്രവേശനം. കട്ടപ്പനയിലെ ഋത്വിക് റോഷന്‍, ബിഗ് ബ്രദർ,നിഴൽ, കേശു ഈ വീടിന്റെ നാഥന്‍,ചിൽഡ്രൻസ് പാർക്ക്,കുട്ടനാടന്‍ മാര്‍പാപ്പ തുടങ്ങി വിവിധ ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്.
