സോഷ്യൽ മീഡിയകളിൽ വൈറലാകയിരുന്നു നടൻ ബാല വിവാഹിതനായത്. അന്യഭാഷാ നടനാണെങ്കിലും മലയാളികളുടെയും പ്രിയപ്പെട്ട അഭിനേതാവാണ് ബാല. ചെറിയൊരു കാലം കൊണ്ട് തന്നെ വളരെയധികം പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് ബാല. പ്രശസ്ത ഗായികയും ബിഗ് ബോസ് മത്സരാർത്ഥിയുമായ അമൃത സുരേഷും ബാലയും പ്രണയിച്ച് വിവാഹിതരായവരാണ്. മലയാളികളുടെ ഇഷ്ട താരജോഡികളായിരുന്നു ഇവർ. നിരവധി ആരാധകരാണ് ഇരുവർക്കും ഉണ്ടായിരുന്നത്. എന്നാൽ ആരാധകരെ ഏറെ നിരാശപ്പെടുത്തിക്കൊണ്ട് ഇരുവരും വിവാഹമോചനം നേടി.
ഇരുവരുടെയും വിവാഹ മോചന വാർത്ത സോഷ്യൽ മീഡിയകളിൽ ഏറെ ചർച്ച ചെയ്യപ്പെട്ടവയാണ്. 2019 ലായിരുന്നു ഇവരുടെ വിവാഹമോചനം. ഇവരുടെ ഏക മകൾ അവന്തിക ഇപ്പോൾ അമൃതയ്ക്കൊപ്പമാണ് താമസം. അതിനുശേഷം ബാലയുടെ രണ്ടാം വിവാഹ വാർത്തയും ആരാധകർക്കിടയിൽ ചർച്ചയായിരുന്നു. എലിസബത്തിനെയാണ് താരം വിവാഹം കഴിച്ചത്. വളരെ അടുത്ത സുഹൃത്തുക്കളാണ് ബാലയും ഡോക്ടറായ എലിസബത്തും. ഒരുപാട് കാലത്തെ സൗഹൃദത്തിന് ശേഷമാണ് ഇരുവരും പ്രണയിച്ച് വിവാഹിതരായത്.
വിവാഹത്തിന് മുൻപ് തന്നെ സോഷ്യൽ മീഡിയയിൽ എലിസബത്തും വൈറലായിരുന്നു. പലരും ബാലയുടെ രണ്ടാം വിവാഹത്തെ അനുകൂലിച്ചും പ്രതികൂലിച്ചും എത്തിയിരുന്നു. എന്നാൽ ബാല തൻ്റെ വിവാഹ കാര്യം ഔദ്യോഗികമായി എവിടെയും പറഞ്ഞിരുന്നില്ല. ഒടുവിൽ, മുൻ ക്രിക്കറ്റ് താരം ശ്രീശാന്താണ് എലിസബത്തിനെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തുന്നത്. ബാലയുടെ ഭാര്യ എന്നാണ് എലിസബത്തിനെ ശ്രീശാന്ത് പരിചയപ്പെടുത്തിയത്. കഴിഞ്ഞ ദിവസമാണ് ബാല തന്നെ തൻ്റെ ജീവിതത്തിലെ പുതിയ സന്തോഷം ആരാധകരുമായി പങ്കുവെച്ചത്. വിവാഹം നേരത്തെ കഴിഞ്ഞിരുന്നു എങ്കിലും വിവാഹ റിസപ്ഷൻ സെപ്റ്റംബർ അഞ്ചാം തിയതി ആണെന്ന് ബാല പറഞ്ഞു. സെപ്തംബർ 5ന് തൻ്റെ ജീവിതത്തിൽ ഒരു പുതിയ തുടക്കം ആണെന്ന് ബാല നേരത്തെ പറഞ്ഞത് ആരാധകർക്കിടയിൽ ചർച്ചയായിരുന്നു.
എലിസബത്തിനൊപ്പമുള്ള വിഡിയോ പങ്കുവച്ച് ബാല കുറിച്ച ഇങ്ങനെയാണ്; “അതെ, നാളെയാണ് ആ ദിവസം. ജീവിതത്തിൽ ഒറ്റപ്പെട്ടുപോയ വിഷമഘട്ടങ്ങളിൽ എന്നെ പിന്തുണച്ച് എന്നോടൊപ്പം നിന്ന എല്ലാവരോടും നന്ദി പറയുന്നു.” മാത്രമല്ല ഇതിനൊപ്പം ക്ഷണക്കത്തും പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ വിവാഹ റിസപ്ഷൻ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമായി കൊണ്ടിരിക്കുന്നത്.
എലിസബത്ത് തൻറെ മനസ്സ് മാറ്റി എന്നും സൗന്ദര്യം എന്നത് മനസ്സിലാണ് വേണ്ടതെന്നും ബാല പറഞ്ഞു. മാത്രമല്ല താങ്കൾക്ക് രണ്ടുപേർക്കും മതം ഇല്ലെന്നും അതുകൊണ്ടുതന്നെ മതം മാറുന്ന കാര്യത്തിന് തങ്ങളുടെ ജീവിതത്തിൽ പ്രസക്തിയില്ലെന്നും ബാല പറഞ്ഞു. വിവാഹത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവേയാണ് ഇത് പറഞ്ഞത്. തൃശൂർ ദാസ് കോന്റിനെന്റല്‍ ഹോട്ടലില്‍വച്ചായിരുന്നു ചടങ്ങുകൾ നടന്നത്. ബാലയുടെ സിനിമകളില്‍കൂടി തുടങ്ങിയ സൗഹൃദം പ്രണയവിവാഹത്തില്‍ എത്തിച്ചേരുകയായിരുന്നു. ബാലയുടെയും എലിസബത്തിനെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുക്കാൻ എത്തിയത്.. എന്നാൽ നിരവധി ആരാധകരും താരങ്ങളും സോഷ്യൽ മാധ്യമങ്ങളിലൂടെ ഇരുവർക്കും ആശംസകൾ അറിയിച്ചു.
