പീലിയോ മൈക്രോ ഫില്ല എന്ന നാമം കേട്ടിട്ടുണ്ടോ. നമ്മളിൽ പലരും കേൾക്കാൻ സാധ്യതയില്ല. പേര് കേൾക്കുമ്പോൾ വലിയ ഒരു സംഭവമാണെങ്കിലും അത്ര വലിയ കാര്യമില്ലാത്ത പേരാണ് പീലിയോ മൈക്രോ ഫില്ല. മഴക്കാലത്ത് നമ്മളുടെ വീടിന്റെ പരിസരങ്ങളിലും മതിലുകളിലും വളർന്നു വരുന്ന കുഞ്ഞൻ ചെടികൾ കണ്ടിട്ടില്ലേ അവനാണ് ഇവൻ. ഒട്ടും കാട്ടിയില്ലാത്ത ഈ ചെടി പിടിക്കുമ്പോൾ തന്നെ കൈയിലിരിക്കും.
നമ്മൾ നിസാരക്കാരനായി ഈ ചെടിയ്ക്ക് ഏറെ പ്രെത്യകതകളാണ് ഉള്ളത്. ഫീലിയോ മൈക്രോ ഫില്ല സർക്കുലർ വർഗത്തിപ്പെട്ട ചെടി ഇനമാണ്. എന്നാൽ ഇത്തരം ചെടികളെ സാധാരണയായി വിളിക്കുന്നത് റോക്ക് ടീഡ്‌സ്, ബേബി ടീയർസ് തുടങ്ങിയ പേരുകളിലാണ്. നല്ല പച്ച നിറത്തിൽ കാട് പോലെ വളർന്നു വരുന്ന ഈ ചെടിയെ ചട്ടിയിൽ ഉണ്ടായി വരുന്ന മറ്റ് ചെടികളോടപ്പം വെയ്ക്കാം.
ജലത്തിന്റെ അംശം ധാരാളമായി ഈ ചെടിയിൽ കണ്ടു വരുന്നുണ്ട്. അതുകൊണ്ട് തന്നെ മറ്റുള്ള ചെടികളോടപ്പം വെയ്ക്കുമ്പോൾ അവശ്യത്തിന് ജലംഷവും, തണുപ്പും ലഭിക്കുന്നതാണ്. വീടുകളിലും ഇതിനെ വളർത്തുന്നത് ഏറെ ഗുണകരമാണ്. വെള്ളം കുറച്ചു മതിയെങ്കിലും നല്ലത് വെയിൽ ലഭിച്ചാൽ ചിലപ്പോൾ കരിഞ്ഞു പോകും.
കൂടാതെ മണ്ണുകളിലും ഇവയെ നടാൻ കഴിയും. അതിനപ്പുറം ചെറിയ ചട്ടിയിൽ ചെടി നട്ട് വീടുകളുടെ മുന്നിൽ തൂക്കിയിടുന്നത് ഏറെ മനോഹാരിതമാണ്. മറ്റുള്ള ചെടികൾക്ക് നൽകുന്ന പോലെ അധിക പരിചരണം ഇവകൾക്ക് ആവശ്യമില്ല. കൂടുതൽ ജലവും സൂര്യ പ്രകാശവും വേണ്ടായെന്നാണ് ഇതിലെ ഏറ്റവും വലിയ പ്രെത്യകത. മറ്റ് ചെടികൾക്ക് ഏറെ സഹായമായ ഈ ചെടികൾ ഓൺലൈനിലും വാങ്ങിക്കാൻ കഴിയുന്നതാണ്.
