നല്ല പഴുത്ത നേന്ത്രപ്പഴം ഇരിപ്പുണ്ടോ അത് വച്ചൊരു കിടിലൻ നാലുമണി പലഹാരം

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ഭക്ഷണവിഭവങ്ങളാണ് നേന്ത്രപ്പഴം കൊണ്ടുള്ള വിഭവങ്ങൾ. നല്ല രുചി ആണെന്നതിനുപുറമെ എളുപ്പത്തിലുള്ള ലഭ്യതയും ധാരാളം ആരോഗ്യപരമായ ഗുണങ്ങളും നേന്ത്രപ്പഴത്തെ എല്ലാവരുടെയും പ്രിയപ്പെട്ടതാക്കുന്നു. വിറ്റാമിൻ B, വിറ്റാമിൻ C, മഗ്‌നീഷ്യം, പ്രോടീൻ, മാംഗനീസ് എന്നിവയെല്ലാം ധാരാളം അടങ്ങിയിട്ടുള്ള നേന്ത്രപ്പഴം ഹൃദയത്തിന്റെയും വൃക്കയുടെയും ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ബ്ലഡ്‌ ഷുഗർ കണ്ട്രോൾ ചെയ്യുന്നതിനുമെല്ലാം വളരെയധികം ഉപയോഗപ്രദമാണെന്ന് പഠനങ്ങൾ വെളിപ്പെടുത്തുന്നു. ധാരാളം ഫൈബെറുകളും പൊട്ടാഷ്യവുമെല്ലാം അടങ്ങിയ ഇവ ദഹനം സുഖമമാക്കാനും ഏറെ സഹായകമാണ്.

പച്ച നേന്ത്രക്കായ ഉപയോഗിച്ചുള്ള പഴം കാളൻ, പഴം പുളിശ്ശേരി, വായക്ക ഉപ്പേരി, പഴുത്ത നേന്ത്രപ്പഴം എന്നിവയെല്ലാം ഉപയോഗിച്ചുണ്ടാക്കുന്ന പഴംപൊരി, പഴം നിറച്ചത്, ബനാന ഹൽവ, കൈപ്പോള, പഴം പുഴുങ്ങിയത് എന്നിവയെല്ലാം മലയാളികളുടെ വായിൽ എന്നും കപ്പലോടിച്ചിട്ടുള്ള വിഭവങ്ങളാണ്. കുട്ടികളും മുതിർന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്നവയാണ് നേന്ത്രപ്പഴം കൊണ്ടുള്ള പലഹാരങ്ങൾ. നാലുമണി പലഹാരങ്ങളിൽ വ്യത്യസ്തത പരീക്ഷിക്കാൻ എല്ലാഴ്പ്പോഴും ഇഷ്ടപ്പെടുന്ന മലയാളി വീട്ടമ്മമാർക്ക് ട്രൈ ചെയ്യാൻ പറ്റിയ ഒരു വ്യത്യസ്തമായ അടിപൊളി പലഹാരത്തിന്റെ റെസിപ്പി പരിചയപ്പെടാം.

 

നേന്ത്രപ്പഴം ചെറിയ കഷ്ണങ്ങളായി അരിഞ്ഞ് തേങ്ങ ചിരവിയതും മുട്ടയും ചേർത്ത് മിക്സിയിൽ അടിച്ചെടുക്കുക. ഇതിലേക്ക് 4,5,6 ചേരുവകൾ ചേർത്ത് ഒന്നുകൂടി നന്നായി അടിച്ചെടുക്കുക. മാവിന്റെ കട്ടി കുറക്കാൻ അൽപ്പം വെള്ളം ചേർത്ത ശേഷം ഒരു ബൗളിലേക്ക് മാറ്റി ഒരു നുള്ള് ബേകിങ്സോഡയും മധുരം പാകമാകാൻ ആവശ്യമായ ഉപ്പും ചേർത്ത് നന്നായി ഇളക്കിയതിനുശേഷം അര മണിക്കൂർ അടച്ചുവെക്കുക. നല്ല മധുരമുള്ള പഴം ആയത്കൊണ്ട് തന്നെ മധുരത്തിനുവേണ്ടി അധികമായി പഞ്ചസാര ചേർക്കേണ്ടതില്ല. വറുക്കാൻ ആവശ്യമായ എണ്ണ ഒരു പാനിൽ നല്ല പോലെ ചൂട് ആക്കി മാവ് ഇതിലേക്ക് ഒഴിച്ച് നെയ്യപ്പത്തിന്റെ രൂപത്തിൽ വറുത്തെടുക്കാവുന്നതാണ്. ധാരാളം ഔഷധഗുണങ്ങളും അത്യുഗ്രൻ സ്വാദുമുള്ള ഈ വിഭവം എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഒന്നാണ്.

Malayalam News Express