നാടൻ കരിങ്കോഴി കുഞ്ഞുങ്ങളെ ഇതിലും വിലകുറവിൽ കിട്ടില്ല

ഈ സമയത് തൊഴിൽ നഷ്ടംപ്പെട്ട നിരവധി പേരാണ് കോഴി ഫാം മേഖലയിലേക്ക് കടന്നു വരുന്നത്. വർഷങ്ങളായി കോഴികളെ വളർത്തുന്ന സിവിൽ എഞ്ചിനീയറും കൂടിയായ തിരുവല്ല സ്വേദേശി ജെയിംസിന്റെ കോഴി വളർത്തൽ വിശേഷങ്ങളാണ് നമ്മൾ പരിചയപ്പെടാൻ പോകുന്നത്. പല ഇനത്തിലുള്ള കോഴികളാണ് ജെയിംസിന്റെ ഫാമിലുള്ളത് കൂടാതെ കരികോഴികളുടെ ഒരു കൂട്ടം കൂടി ഇവിടെയുണ്ട്.

അടയിരിക്കുന്ന കോഴികൾക്ക് എന്നും ചൂട് നൽകി വളരെ ശ്രെദ്ധയോടെയാണ് പരിചരണം. കേരളത്തിൽ നിന്നും വിവിധ ജില്ലകളിൽ നിന്നും ഒരുപാട് പേരാണ് ജെയിംസിന്റെ കരികോഴികളെ വാങ്ങാൻ എത്തുന്നത്. ഇവയുടെ മുട്ടകൾക്കും ആവശ്യക്കാർ ഏറെയാണ്. കോഴികളെ വെച്ച് എങ്ങനെ ബിസിനെസ്സ് നടത്താം എന്നതാണ് ജെയിംസ് വെക്തമാക്കുന്നത്. കോഴി കൃഷി ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഉപകാരപ്രെദമായ ലേഖനമായിരിക്കുമിത്.

വിരിഞ്ഞ് നാല്പത്തിയേഴ്‌ ദിവസത്തിനുള്ളിൽ ഏകദേശം അഞ്ച് വാക്‌സിനുകൾ നൽകാനുണ്ട്. ഇത്തരം കാര്യങ്ങൾ വളരെ ശ്രെദ്ധയോടെ നോക്കുകയാണെങ്കിൽ ഒരു കോഴി കുഞ്ഞുകളെ പോലെയും നഷ്ടപ്പെടാതെ കൊണ്ട് നടക്കാം. വിരിഞ്ഞു ഇറങ്ങുന്ന കുഞ്ഞുങ്ങൾക്ക് ഫ്രീസ്കാർ അല്ലെങ്കിൽ ലേസ്റ്റാർട്ട് എന്ന ആഹാരം കടകളിൽ നിന്നും വാങ്ങിച്ചു കൊടുക്കാവുന്നതാണ്. രണ്ട് മാസം വരെയുള്ള കുഞ്ഞുങ്ങൾക്കുള്ള ആഹാരമാണ് ഇവിടെ പറഞ്ഞിരിക്കുന്നത്.

രണ്ട് മുതൽ നാല് വരെയുള്ള കോഴികൾക്ക് ഗ്രോവർ ഐറ്റമാണ് നൽകുന്നത്. നാലിന് ശേഷം മുട്ടയിടുന്നത് വരെ ലയർമാർട് (വിഡോയിൽ പറയുന്നുണ്ട്) എന്ന ആഹാരം നൽകാവുന്നതാണ്. നാടൻ കോഴികൾക്ക് ആണെങ്കിൽ ഗോതമ്പ് കുതിർത്ത് മുളപ്പിച്ചു നൽകുന്നത് കോഴികളുടെ ആരോഗ്യത്തിന് നല്ലതാണ്. എങ്ങനെ കരികോഴികളെ തിരിച്ചറിയാമെന്നത് വീഡിയോ മുഴുവനായി കാണുക.

Malayalam News Express