പട്ടയം എന്നാൽ എന്താണെന്ന് മിക്ക ആളുകൾക്കും അറിയുമായിരിക്കും. നമ്മുടെ ഭൂമിക്ക് അന്യ ബാധ്യതകൾ ഒന്നും ഇല്ല എന്ന് ഗവൺമെൻറ് സാക്ഷ്യപ്പെടുത്തുന്ന രേഖയാണ് പട്ടയം എന്നത്. പട്ടയം എന്നത് വ്യത്യസ്ത തരങ്ങളിൽ ഉണ്ട്. അതിൽ പ്രധാനമായും താലൂക്ക് ലാൻഡ് കോടതിയുമായി ബന്ധപ്പെട്ട് അപേക്ഷ സമർപ്പിച്ച് ലഭിക്കുന്നതാണ്.
അപേക്ഷകൾ അതായത് സുമോട്ടോ സമർപ്പിച്ച വില്ലേജിൽ നിന്ന് ആളുകളെത്തി നാല് അതിർത്തികൾ തിട്ടപ്പെടുത്തി നൽകുന്നതാണ് ഈയൊരു പ്രക്രിയയുടെ ആദ്യ നടപടി. വില്ലേജ് ഓഫീസിൽ നിന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നാലു ദിക്കുകൾ അടയാളപ്പെടുത്തി ഭൂമിയുടെ പ്രത്യേകതകൾ പരിശോധിച്ച് വന്യ ഭൂമിയാണോ, കോടതിയുമായി ബന്ധപ്പെട്ട എന്തെങ്കിലും തടസ്സങ്ങൾ ഉണ്ടോ എന്നിങ്ങനെയുള്ള വിവരങ്ങൾ പരിശോധിച്ച്, ഉടമസ്ഥത ഉറപ്പാക്കിയതിന് ശേഷം ആയിരിക്കും ബാക്കി നടപടികൾ സ്വീകരിക്കുക. ഈയൊരു അപേക്ഷ നൽകുന്നതിനാണ് സുമോട്ടോ എന്ന് പറയുന്നത്.
ഇത്തരത്തിൽ അപേക്ഷ സമർപ്പിച്ചു കഴിഞ്ഞാൽ എസ് എൻ നമ്പർ ലഭിക്കുന്നതായിരിക്കും. ഇതാണ് സുമോട്ടോ നമ്പർ. ഈ നമ്പർ ലഭിച്ച് കഴിഞ്ഞതിനുശേഷം അല്പം നാൾ കഴിഞ്ഞ് നിങ്ങൾക്ക് കോടതിയിൽ നിന്ന് നോട്ടീസ് വരുന്നതായിരിക്കും. ഇതിൽ പറഞ്ഞിരിക്കുന്നതിനനുസരിച്ച് ആധാരം, കുടിക്കട മുതലായ ബന്ധപ്പെട്ട രേഖകൾ സമർപ്പിക്കേണ്ടതാണ്. ഇത്തരത്തിൽ ബന്ധപ്പെട്ട രേഖകൾ എല്ലാം സമർപ്പിച്ചതിനു ശേഷം മൂന്നോ, നാലോ ഹിയറിങ്ങിന് ശേഷമാണ് തഹസിൽദാർ ഒപ്പിട്ടു നൽകുന്ന പട്ടയം ലഭിക്കുക. കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ കാണാം.
