വാസ്ലിൻ അഥവാ പെട്രോളിയം ജെല്ലി നിങ്ങൾക്കറിയാത്ത ഗുണങ്ങൾ എന്തൊക്കെയാണ് നോക്കാം. വാസ്ലിൻ പൊതുവേ ഉപയോഗിക്കുന്നത് വരണ്ട ചർമത്തിനുള്ള മരുന്ന് ആയിട്ടാണ് എല്ലാവരിലും അറിയപ്പെടുന്നത്. എന്നാൽ ഇതുകൊണ്ട് പല ഉപയോഗങ്ങളും ഉണ്ട്. വാസ്ലിൻ ഒരു ലൂബ്രിക്കന്റ് മൊയ്‌സ്ചുറൈസ് ആയതിനാൽ ബാക്ടീരിയൽ അണുബാധ അകറ്റാൻ ഉപയോഗിക്കാവുന്നതാണ്. വാസ്ലിൻ എണ്ണമയവും നേർത്തതുമായ ഘടകമായതിനാൽ ആണ് ഇത് മൊയ്‌സ്ചുറൈസ് ആയും ലൂബ്രിക്കന്റ് ആയും ഉപയോഗിക്കുന്നത്.
മസ്ക്കാരയ്ക്ക് പകരം വാസ്ലിൻ ഉപയോഗിക്കാൻ സാധിക്കും, ഇത് നോ മേക്കപ്പ് ലുക്കിന് വളരെയധികം നല്ലതാണ്. പുരികം ആകൃതിയിൽ ലഭിക്കാനായി കുറച്ച് വാസ്ലിൻ പുരട്ടിയാൽ മതി. മേക്കപ്പ് ലുക്ക് ഇഷ്ടമില്ലാത്തവർ ചുണ്ടത്തും പുരകത്തും കുറച്ച് വാസ്ലിൻ പുരട്ടിയാൽ നാച്ചുറൽ ഗ്ലോ കിട്ടുന്നതായിരിക്കും. ഇതു ഉപയോഗിച്ച് പലതരം ലിം ബാമുകൾ ഉണ്ടാക്കാൻ സാധിക്കും. നല്ലൊരു മേക്കപ്പ് റിമൂവർ കൂടിയാണ് വാസ്ലിൻ. പഞ്ഞിയിൽ അല്പം വാസ്ലിൻ തേച്ച് മുഖത്ത് പുരട്ടിയാൽ മേക്കപ്പ് എല്ലാം പെട്ടെന്നുതന്നെ റിമൂവ് ചെയ്യാൻ സാധിക്കും.
കുറച്ച് വാസ്ലിൻ പുരട്ടി അതിനുശേഷം പെർഫ്യൂം അടിച്ചാൽ ദീർഘ നേരത്തേക്ക് സുഗന്ധം നിലനിൽക്കുന്നു. മുടിയുടെ അറ്റത്ത് വാസ്ലിൻ പുരട്ടുകയാണെങ്കിൽ അറ്റം പിളർന്ന് പോകാതിരിക്കാൻ ഇത് സഹായിക്കും. മുടി കളർ ചെയ്യുന്ന സമയത്ത് നെറ്റിൽ പടരാതിരിക്കാൻ കുറച്ച് വാസ്ലിൻ നെറ്റിയിൽ തടവി കൊടുത്താൽ മതിയാകും. കമ്മലുകൾ എളുപ്പത്തിൽ ഇടാനും കൈവിരലുകളിലെ മോതിരം എളുപ്പത്തിൽ ഊരി എടുക്കുവാനും വാസ്ലിൻ പുരട്ടുന്നത് വഴി സാധ്യമാകും. പൊങ്ങി നിൽക്കുന്ന ചെറിയ മുടികളെ ഒതുക്കി നിർത്തുവാൻ വാസ്ലിൻ സഹായിക്കും. ബാഗിന്റെ സിബ് എളുപ്പത്തിൽ പ്രവർത്തിക്കാൻ വാസ്ലിൻ സഹായിക്കുന്നു.
