ആരോഗ്യവാന്മാരായി ഇരിക്കുന്നതിന് കൃത്യമായ ജീവിത ശൈലി കൂടിയേതീരൂ. അതുകൊണ്ടുതന്നെ കൃത്യസമയത്തുതന്നെ ഭക്ഷണം കഴിക്കാൻ എല്ലാ ആളുകളും ശ്രദ്ധിക്കേണ്ടതുണ്ട്. എന്നാൽ ചില ആളുകൾക്ക് കൃത്യസമയത്ത് ഭക്ഷണം കഴിച്ചാലും വിശപ്പ് മാറാറില്ല. എപ്പോഴും എന്തെങ്കിലും കഴിച്ചു കൊണ്ടിരിക്കണം എന്ന് തോന്നി കൊണ്ടിരിക്കുന്ന ഈ അവസ്ഥ പെട്ടെന്ന് തന്നെ ശരീരഭാരം വർദ്ധിപ്പിക്കുന്നതിനും, മറ്റ് അസുഖങ്ങൾക്കും കാരണമായേക്കാം.
അതുകൊണ്ടുതന്നെ അമിതമായ വിശപ്പിനെ പരിഹരിക്കേണ്ടത് ഏറെ അത്യാവശ്യമായ കാര്യം തന്നെയാണ്. ഇതിന് സഹായിക്കുന്ന ചില ഭക്ഷണങ്ങൾ പരിചയപ്പെടാം. ആദ്യമായി ബദാം ഉൾപ്പെടുത്താനായി നോക്കുക. ധാരാളം ആൻറി ആക്സിഡൻറ്കളും, വൈറ്റമിൻ ഇയും അടങ്ങിയിട്ടുള്ള ഭക്ഷണമാണിത്. മാത്രമല്ല ധാരാളം പ്രോട്ടീനും, ഫൈബറും ഇതിൽ അടങ്ങിയിട്ടുണ്ട്.
വിശപ്പിനെ പെട്ടെന്ന് ശമിപ്പിക്കാനും, വയറു നിറഞ്ഞിരിക്കുകയാണ് എന്ന് തോന്നിപ്പിക്കാനും ഇത് സഹായിക്കും. നാളികേരം ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതും നല്ലതാണ്. ഇത് വിശപ്പിനെ ഇല്ലാതാക്കാൻ സഹായിക്കും. മുളപ്പിച്ച വെള്ളക്കടല ഇത്തരത്തിൽ വിശപ്പ് ഒഴിവാക്കാൻ സഹായിക്കുന്ന ഒരു വിഭവം തന്നെയാണ്. പ്രോട്ടീൻ ധാരാളം ഉള്ളതുകൊണ്ട് കഴിച്ചാലും തടി വയ്ക്കും എന്നുള്ള കാര്യത്തിൽ പേടിവേണ്ട. ഇനി വിശക്കുകയാണെങ്കിൽ അല്പം മോര് കുടിക്കുന്നത് നല്ലതാണ്. പ്രോട്ടീൻ, കാൽസ്യം എന്നിവയാൽ സമ്പന്നമായതുകൊണ്ടുതന്നെ ഇതും വിശപ്പിനെ ശമിപ്പിക്കും. കൂടാതെ ഇടയ്ക്കിടെ ഭക്ഷണം കഴിക്കണം എന്ന് തോന്നുമ്പോൾ പച്ചക്കറികൾ ഉപയോഗിച്ചുള്ള സാലഡ് കഴിക്കാൻ ശ്രദ്ധിക്കുക.
