ഡ്രൈവ് ചെയ്യാൻ ഇഷ്ടമുള്ളവരാണ് നമ്മൾ മിക്കവരും. അത് കൊണ്ട് തന്നെ ദിനംപ്രതി നിരത്തിലിറങ്ങുന്ന വാഹനങ്ങളുടെ എണ്ണവും കൂടി കൊണ്ടിരിക്കുകയാണ്. പരിചയമുള്ളവരുടെ സഹായത്താൽ ഡ്രൈവിംഗ് പഠിക്കുന്നവരും ഡ്രൈവിങ് സ്‌കൂളുകളിൽ പോയി ഡ്രൈവിംഗ് പഠിക്കുന്നവരുമുണ്ട്. ചിലർക്ക് വാഹനങ്ങൾ ഒരു ക്രെസ് ആണ്. ജോലിക്ക് പോകുമ്പോഴും മറ്റ് ആശ്യങ്ങൾക്ക് പോകുമ്പോഴുമെല്ലാം വാഹനം അത്യാവശ്യമാണ്. ഇരു ചക്ര വാഹനങ്ങൾ പോലും ഇല്ലാത്ത ഒരു വീടും ഇല്ലാത്ത അവസ്ഥയിലാണ് ഇപ്പോൾ കേരളം. സ്ത്രീകളും ഇപ്പോൾ വാഹനങ്ങൾ ഓടിക്കുന്നവരിൽ മുൻപന്തിയിലാണ്.
വാഹനങ്ങൾ ഓടിക്കുന്നവർക്ക് ഒരു സുപ്രധാന വിവരവും ആയി വന്നിരിക്കുകയാണ് ഒരു യൂട്യൂബ് ചാനൽ. മിക്ക ആളുകളും ആവർത്തിക്കുന്ന ഒരു തെറ്റിനാണ് പരിഹാരമായിരിക്കുന്നത്. ചില ആളുകൾ നിർത്തിയിട്ടിരിക്കുന്ന വാഹനം സ്റ്റാർട്ട് ചെയ്യുമ്പോൾ പെട്ടെന്ന് മുന്നോട്ടെടുക്കാറുണ്ട്. എന്നാൽ ചില ആളുകൾ വാഹനം സ്റ്റാർട്ട് ചെയ്തതിന് ശേഷം കുറച്ചു നേരം ആക്സിലേറ്റർ മാത്രം കൊടുക്കും. എന്നിട്ട് വണ്ടി ഒന്നു ചൂടായതിനു ശേഷമാണ് മുന്നോട്ടെടുക്കുക. പലരുടെയും ധാരണ ഇതാണ് ശെരിയായ രീതി എന്നാണ്.
എന്നാൽ ഈ രണ്ടു രീതിയും തെറ്റാണ് എന്നാണ് വീഡിയോയിൽ പറയുന്നത്. എഞ്ചിൻ വർക്ക് ചെയ്യുമ്പോൾ എഞ്ചിനകത്ത് ഫ്രിക്ഷൻ ഉണ്ടാവുകയും എഞ്ചിന് തേയ്മാനം ഉണ്ടാവുകയും ചെയ്യുന്നു. എഞ്ചിനകത്തു കറക്ട് ആയി ഓയിൽ എത്തിയാലേ ഫ്രിക്ഷൻ കുറയുകയുള്ളു. കുറച്ചു നേരമായി നിർത്തിട്ടിരിക്കുന്ന വാഹനത്തിന്റെ ഓയിൽ സമ്പിലായിരിക്കും ഉണ്ടാവുക. പെട്ടെന്ന് വാഹനം സ്റ്റാർട് ചെയ്തു പോകുമ്പോൾ എഞ്ചിൻ ഓയിൽ കൃത്യമായി എഞ്ചിന്റെ ഭാഗങ്ങളിലേക്ക് എത്താതെ വരികയും എഞ്ചിനിൽ ഫ്രിക്ഷൻ വരികയും ചെയ്യുന്നു. തുടർച്ചയായി ഇത് തുടരുമ്പോൾ എഞ്ചിൻ കംപ്ലന്റ് ആകുന്നു.
രണ്ടാമത്തെ രീതി ആക്സിലേറ്റർ കൂട്ടി എഞ്ചിൻ ചൂടാക്കുകയാണ്. ഇങ്ങനെ ചെയ്യുമ്പോൾ സംഭവിക്കുന്നത് എന്താണെന്ന് വെച്ചാൽ എഞ്ചിൻ ഓയിൽ എഞ്ചിന്റെ എല്ലാ ഭാഗത്തേക്കും എത്തുകയില്ല. എഞ്ചിനിൽ ഫ്രിക്ഷൻ കൂടുകയും തേയ്മാനം സംഭവിക്കുകയും ചെയ്യുന്നു. ഇനിയാണ് യദാർത്ഥ രീതി പറയുന്നത്. നിർത്തിയിട്ട വാഹനം സ്റ്റാർട്ട് ചെയ്തതിനു ശേഷം പെട്ടെന്ന് തന്നെ മുന്നോട്ടെടുക്കാതെ കുറച്ചു നേരം സ്റ്റാർട്ട് ചെയ്തു ഇടുക. ഇങ്ങനെ ചെയ്യുമ്പോൾ ഓയിൽ എഞ്ചിന്റെ എല്ലാ ഭാഗത്തേക്ക് എത്തുകയും ഫ്രിക്ഷൻ ഇല്ലാതാവുകയും ചെയ്യുന്നു.
അതിനു ശേഷം വാഹനം സാവധാനം മുന്നോട്ടെടുക്കണമെന്നാണ് പറയുന്നത്. പുറകോട്ടാണെങ്കിലും സാവദാനം ആയിരിക്കണം വാഹനം എടുക്കുന്നത്. ഈ രീതി കാറിൽ മാത്രമല്ല ഇരു ചക്ര വാഹനങ്ങളിലും ഉപയോഗ പ്രദമാണ്. ഒരിക്കലും വാഹനം രാവിലെയോ മറ്റോ എടുക്കുമ്പോൾ ആക്സിലേറ്റർ കൂട്ടി ചൂടാക്കരുത് എന്ന് പറയുന്നു. ഇത് നമുക്ക് ഒരുപാട് പണ നഷ്ടം ഉണ്ടാക്കുന്നു.
