നിങ്ങൾ വീട്ടിൽ ചെരുപ്പ് വെയ്ക്കുന്നത് ഇവിടെയാണോ? ഇത് അറിയാതെ പോകരുത്!

നമ്മുടെ നിത്യജീവിതത്തിൽ നമ്മൾ ഉപയോഗിക്കുന്ന എല്ലാ വസ്തുക്കളും ഭാഗ്യനിർഭാഗ്യങ്ങളും ആയി ബന്ധപ്പെട്ടിരിക്കുന്നു. അത്തരത്തിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ജ്യോതിശാസ്ത്രത്തിൽ ചെരുപ്പിന്റെ സ്ഥാനം. ചെരുപ്പ് ശനിഗ്രഹം ആയാണ് ബന്ധപ്പെട്ടിരിക്കുന്നത്. അതുകൊണ്ടാണ് ചെരുപ്പുമായി ബന്ധപ്പെട്ടുള്ള പല ശീലങ്ങളും പുരാതനകാലം മുതൽ തന്നെ നമ്മുടെ അച്ഛനമ്മമാർ ശീലിച്ചു വന്നിരിക്കുന്നത്. ചെരുപ്പ് കൊണ്ട് കട്ടിലിൽ കയറരുത് എന്ന് പണ്ടത്തെ ആളുകൾ പറയാറുണ്ട്. അതുപോലെതന്നെ ചെരുപ്പിട്ട് മേശപ്പുറത്ത് കയറരുത് എന്നും കുട്ടികളോട് പറയാറുണ്ട്.

ഇക്കാര്യങ്ങളിലെല്ലാം വാസ്തു ശാസ്ത്രപരമായി വളരെയധികം ശരികൾ ഉണ്ട്. ഇത്തരത്തിൽ പണ്ടത്തെ ആളുകൾ ശീലിച്ചു വന്നിരിക്കുന്നത് വാസ്തുശാസ്ത്രം അനുസരിച്ചുള്ള ദോഷങ്ങളെ പരിഗണിച്ചാണ്. അതുകൊണ്ടുതന്നെ ഈ ശീലങ്ങൾ നിങ്ങൾക്ക് ഗുണം ഉണ്ടാക്കുന്നവയാണ്. അതുകൊണ്ടുതന്നെ ചെരുപ്പിട്ട് മേശയിലോ, കട്ടിലിലോ കയറാൻ പാടുള്ളതല്ല. ഇത്തരത്തിൽ ചെയ്യുകയാണെങ്കിൽ കുടുംബത്ത് ആരോഗ്യ പ്രശ്നങ്ങളും മറ്റു സമ്പത്തികപ്രശ്നങ്ങളും എല്ലാം ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

ഇതുമാത്രമല്ല വീടിൻറെ സ്റ്റെയർകേസിന്റെ അടിയിലോ മറ്റുമായി ചിലപ്പോൾ ചെരുപ്പ് വയ്ക്കുന്നത് നിങ്ങളുടെ വീടിന് ദോഷം ചെയ്യും. സമ്പത്ത് നഷ്ടപ്പെടാനും മറ്റും ഇത് കാരണമാകും. വീടിൻറെ പടിഞ്ഞാറ് വശത്തേക്ക് അഭിമുഖമായി ചെരുപ്പ് വയ്ക്കാനായി ശ്രദ്ധിക്കുക. ജ്യോതി ശാസ്ത്രം അനുസരിച്ച് ഈ ഒരു രീതിയാണ് ചെരുപ്പ് വെക്കുന്നതിന് ഏറ്റവും ഉചിതം. വാസ്തു ശാസ്ത്രപരമായി നിങ്ങളുടെ ആരോഗ്യത്തിലും സമ്പൽസമൃദ്ധിയും പങ്കുവഹിക്കുന്ന കാര്യങ്ങളാണ് ഇവ. അതുകൊണ്ടുതന്നെ എല്ലാ ആളുകളും ഇക്കാര്യങ്ങൾ ശ്രദ്ധിക്കാനായി ശ്രമിക്കണം. ഇതിനെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാം.

Malayalam News Express