നേന്ത്രപ്പഴം ഉണ്ടോ? എങ്കിൽ പ്ലാവ് നല്ല രീതിയിൽ കായ്ക്കാൻ വേറൊന്നും വേണ്ട

പ്ലാവ് നമ്മുടെ നാട്ടിൽ ധാരാളമായി വളരുന്ന ഒരു വൃക്ഷമാണ്. വിവിധ ഇനങ്ങളിൽ ഉള്ള ചക്കകൾ നമുക്ക് ലഭിക്കാറുണ്ട്. പ്ലാവിന്റെ തൈകൾ നമുക്ക് തന്നെ വീട്ടിൽ വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്നതാണ്. ഇതെങ്ങനെയാണെന്ന് നോക്കാം.

ഇതിനായി നല്ല ഫലം നൽകുന്ന ഒരു പ്ലാവിന്റെ ആരോഗ്യമുള്ള ഒരു ശിഖരത്തിൽ നിന്ന് ചെറിയ കമ്പുകൾ ഓടിച്ചെടുക്കുക. ഇതിൽനിന്ന് പടർന്നുപോകുന്ന ശിഖരങ്ങൾ മുറിച്ചു മാറ്റേണ്ടതാണ്. അതിനുശേഷം വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ രണ്ടോ മൂന്നോ കമ്പുകൾ മുറിച്ചു മാറ്റുക. ഇവയുടെ അടിഭാഗത്തു നിന്ന് രണ്ടു സെന്റീമീറ്റർ നീളത്തിൽ തൊലി ചെത്തി മാറ്റേണ്ടതാണ്. ഇനി ഒരു നേന്ത്രപ്പഴം എടുക്കുക. ഇത് മൂന്നാക്കി മുറിക്കേണ്ടതാണ്. ഇവയുടെ രണ്ടു ഭാഗത്തുനിന്നും വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ മുറിച്ചു മാറ്റണം. ശേഷം തയ്യാറാക്കി വെച്ച കമ്പുകളുടെ തൊലി കളഞ്ഞ ഭാഗം പഴത്തിന്റെ ഉള്ളിൽ വരുന്ന രീതിയിൽ കുത്തിവയ്ക്കുക. ശേഷം ഇത് തയ്യാറാക്കിവെച്ച മണ്ണിൽ ചെറിയ കുഴിയെടുത്ത് ഇറക്കി വയ്ക്കുക. ഇനി ഇതിനുമുകളിൽ ഒരു പ്ലാസ്റ്റിക് പാത്രം ഉപയോഗിച്ച് മൂടി വയ്ക്കേണ്ടതാണ്. ഇത് ഇടയ്ക്ക് നനച്ചു കൊടുക്കണം. ഇങ്ങനെ മാത്രം ചെയ്താൽ മതി നമ്മുടെ വീട്ടിൽ ആരോഗ്യമുള്ള പ്ലാവിന്റെ തൈകൾ മുളപ്പിച്ച് എടുക്കാം.

Malayalam News Express