ഇന്ന് നമ്മളുടെ വീടുകളിൽ പലരും ഉപയോഗിക്കുന്നത് നോൺ സ്റ്റിക്ക് പാത്രങ്ങളാണ്. എന്നാൽ പണ്ട് കാലത്ത് അലൂമിനിയം, ഇരുമ്പ് പാത്രങ്ങളിലായിരുന്നു പാചകം ചെയ്തിരുന്നത്. ഇന്നത്തെ കാലത്ത് നോൺ സ്റ്റിക്ക് ഉപയോഗിക്കാൻ പ്രധാന കാരണം വളരെ എളുപ്പത്തിൽ പാചകം ചെയ്യാൻ കഴിയുന്നത് കൊണ്ടാണ്. ഇന്ന് ഒട്ടുമിക്ക വീടുകളിൽ കാണാൻ കഴിയുന്ന പാത്രങ്ങളിൽ ഒന്നാണ് നോൺ സ്റ്റിക്ക്.
പാചകം ചെയ്യുന്നവ അടിയ്ക്ക് പിടിക്കാതിരിക്കാനാണ് പലരും നോൺ സ്റ്റിക്ക് ഉപയോഗിക്കുന്നത്. നോൺ സ്റ്റിക്ക് ചട്ടിയിൽ പാചകം ചെയ്യും ഒരു കാരണവശാലും അലൂമിനിയം സ്റ്റീൽ തവികൾ ഉപയോഗിക്കാതിരിക്കുക. തടി കൊണ്ടുള്ള തവികൾ ഉപയോഗിക്കുന്നതാണ് നോൺ സ്റ്റിക്ക് പാത്രങ്ങൾ കേടാതിരിക്കാനുള്ള സൂത്രം. പാചകം ചെയ്യ്തു കഴിഞ്ഞാൽ നോൺ സ്റ്റിക്ക് പാത്രങ്ങൾ സ്പോഞ്ച് ഉപയോഗിച്ച് വൃത്തിയാക്കാൻ ശ്രെമിക്കുക.
സോപ്പ് ഉപയോഗിച്ച് വളരെ മിനുസത്തിൽ തേക്കുക. ശേഷം എണ്ണയിൽ മുക്കിയ തുണി കൊണ്ട് തുടച്ചെടുക്കുക. ആഹാരമില്ലാതെ നോൺ സ്റ്റിക്ക് പാത്രങ്ങൾ ഉപയോഗിക്കരുത്. എത്ര വർഷം ഉപയോഗിച്ച നോൺ സ്റ്റിക്ക് പാത്രങ്ങളാണെങ്കിൽ ഈ പറയുന്ന കാര്യങ്ങൾ ശ്രെദ്ധിച്ചാൽ പഴയത് പോലെ വെട്ടിത്തിളങ്ങി നിൽക്കുന്നത് കാണാം.
നോൺ സ്റ്റിക്ക് പാത്രത്തിന്റെ കറയുള്ള ഭാഗത്ത് ആവശ്യമായ ബേക്കിങ് പൌഡർ ഇട്ടതിന് ശേഷം ചെറുനാരങ്ങയുടെ നീര് ഉപയോഗിച്ച് നന്നായി തേച്ചു പിടിപ്പിക്കുക. അഞ്ച് മിനിറ്റിനു ശേഷം മിനുസമുള്ള വസ്തു കൊണ്ട് കഴുകി കളയാവുന്നതാണ്. എത്ര കൊല്ലം പഴക്കമുണ്ടെങ്കിലും വളരെ സുഖകരമായി കറ ഇളകി പോകുന്നത് കാണാം.
