പച്ച ചാണകം കിട്ടിയില്ലേ? എങ്കിൽ വിഷമിക്കേണ്ട..!! പകരം ഇതു മാത്രം മതി..!!

കൃഷി ചെയ്യുന്ന ആളുകൾക്ക് ഇവയ്ക്ക് വളം നൽകുന്നത് വളരെ പ്രാധാന്യമുള്ള കാര്യമായാണ് കണക്കാക്കുന്നത്. അതിനാൽ തന്നെ പച്ച ചാണകത്തിന് കർഷകർക്കിടയിൽ വളരെയധികം പ്രാധാന്യമാണുള്ളത്. എന്നാൽ ചില സമയങ്ങളിൽ കൃഷികൾക്ക് വേണ്ട വളം നൽകുന്നതിന് ആവശ്യമായ പച്ച ചാണകം നമുക്ക് ലഭിച്ചത് വരില്ല.

ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ പച്ച ചാണകത്തിന് പകരം ഉപയോഗിക്കാൻ സാധിക്കുന്ന ഒരു കാര്യമാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. നമ്മുടെ എല്ലാം വീടുകളിൽ പച്ചപ്പയർ വാങ്ങാറുണ്ട്. ഇത് കൃഷി ചെയ്തെടുക്കുന്ന ആളുകളുമുണ്ട്. കറി വയ്ക്കുന്നതിന് പച്ചപയറിന്റെ മണിയാണ് ആളുകൾ കൂടുതലായി എടുക്കാറുള്ളത്. ഇതിനുശേഷം ബാക്കിയാകുന്ന തൊലിയാണ് നമുക്കിവിടെ ആവശ്യമുള്ളത്. ഒരു കിലോ പച്ച പയറിന്റെ തൊലി ആവശ്യമുണ്ട്. കൂടാതെ ഒരു പിടി പയർ മണിയും എടുക്കേണ്ടതാണ്. ഒരു ബക്കറ്റ് കഞ്ഞിവെള്ളമാണ് ഇവിടെ ആവശ്യം. പയറിന്റെ തൊലിയും പയർ മണികളും കഞ്ഞിവെള്ളത്തിൽ ഇട്ടു കൊടുക്കുക. ഇനി ഇതിലേക്ക് വേപ്പിൻ പിണ്ണാക്കും കടല പിണ്ണാക്കും രണ്ട് പിടി വീതം ഇട്ടുകൊടുക്കണം. ശേഷം ഇവ നന്നായി മിക്സ് ചെയ്ത് ഏഴു ദിവസം അടച്ചു വയ്ക്കണം. ഇങ്ങനെ മാത്രം ചെയ്താൽ മതി, കൃഷികൾക്ക് ആവശ്യമായുള്ള സ്ലറി തയ്യാറാക്കാം. ഇത് ഉപയോഗിക്കുമ്പോൾ ഒരു കപ്പ് സ്ലറിക്ക് 10 കപ്പ് വെള്ളം എന്ന കണക്കിലാണ് ഡയല്യൂട്ട് ചെയ്യേണ്ടത്. ഇനി ഇതു പച്ച ചാണകത്തിന് പകരം ഉപയോഗിക്കാവുന്നതാണ്.

Malayalam News Express