പയർ ചെടിയിൽ വെള്ളീച്ചയുടെ ശല്യം ഉണ്ടോ? എങ്കിൽ ഇതാണ് പരിഹാരം..!!

വീടുകളിൽ അടുക്കളത്തോട്ടങ്ങൾ ഉണ്ടാക്കുന്ന നിരവധി ആളുകൾ നമ്മുടെ ചുറ്റിലുമുണ്ട്. ചെറിയ സ്ഥലത്ത് ഒരു വീട്ടിലേക്കാവശ്യമായ ചെറിയ പച്ചക്കറികൾ നമ്മൾ നടാറുണ്ട്. പയർ, തക്കാളി, വഴുതന ഇങ്ങനെയുള്ള പച്ചക്കറികൾ നട്ടു വളർത്തുന്നത് പല ആളുകൾക്കും ഇഷ്ടമുള്ള കാര്യമാണ്. എന്നാൽ പച്ചക്കറികൾ നട്ടു വളർത്തുക എന്നത് വളരെയധികം ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്. അതായത്, പച്ചക്കറികൾക്ക് കൃത്യമായി രീതിയിൽ വളം നൽകിയില്ലെങ്കിൽ ഉദ്ദേശിച്ച ഫലം ലഭിക്കില്ല.

വളം നൽകിയാൽ പോലും കുറച്ചുകാലത്തിനുശേഷം ചെടികൾ നാശമായി പോകുന്നത് നമ്മൾ കാണാറുണ്ട്. ഇതിനുള്ള പ്രധാന കാരണം കീടങ്ങൾ ആണ്. ചെടികൾ ശ്രദ്ധയോടെ പരിപാലിച്ചില്ലെങ്കിൽ കീടങ്ങൾ ആക്രമിച്ച് ഇവ നശിച്ചു പോകാൻ സാധ്യതയുണ്ട്. ഇത്തരത്തിൽ ചെടികളെ ആക്രമിക്കുന്ന ഒരു തരം കീടങ്ങളാണ് വെള്ളീച്ചകൾ. ഇലകളുടെ അടിയിലാണ് ഇവ സാധാരണയായി കൊണ്ടുവരാറുള്ളത്. ഇവയെ ഓടിക്കുന്നതിന് പ്രകൃതിദത്തമായ രീതിയിൽ ഒരു മാർഗമുണ്ട്. ഈ കീടനാശിനി നമുക്ക് വീട്ടിൽ തയ്യാറാക്കി എടുക്കാൻ സാധിക്കും. ഇതിനായി നമുക്ക് ആവശ്യമുള്ളത് ഒരു സവാളയാണ്.

മീഡിയം വലിപ്പമുള്ള സവാള ഇതിനായി എടുക്കുക. ശേഷം ഇത് തൊലിയോട് കൂടി ചെറിയ കഷണങ്ങളാക്കി അരിഞ്ഞ് മിക്സിയിൽ ഇടുക. ഇതിലേക്ക് നാല് അല്ലി വെളുത്തുള്ളിയും ഇട്ടുകൊടുക്കുക. അതിനുശേഷം ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ മുളകുപൊടി ചേർക്കുക. ഇനി ഇതിലേക്ക് ആവശ്യമുള്ളത് വെള്ളമാണ്. വെള്ളം കൂടി ഇതിലേക്ക് ഒഴിച്ച് മിക്സിയിൽ നന്നായി ഇത് അരച്ചെടുക്കുക. അരച്ചെടുത്തശേഷം ഇതിലേക്ക് ഒരു ലിറ്റർ വെള്ളം ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇത് ഒരു എയർടൈറ്റ് കണ്ടെയ്നറിൽ ഒഴിച്ചുവെച്ച് ഒരു രാത്രി മുഴുവനും അടച്ചു വയ്ക്കുക. പിറ്റേദിവസം ഇത് എടുത്ത് ഇതിന്റെ നീര് അരിച്ചെടുക്കുക. ശേഷം ഇതിലേക്ക് ഒരു ലിറ്റർ വെള്ളം കൂടിയൊഴിച്ച് ഒരു സ്പ്രേ ബോട്ടിലിലേക്ക് മാറ്റി രണ്ടു തുള്ളി ഡിഷ് വാഷ് ലിക്വിഡും ചേർത്ത് ഇലകളുടെ അടിയിൽ സ്പ്രേ ചെയ്താൽ മതി.

Malayalam News Express