പല്ലികളെ ഓടിക്കാൻ ഇതാ ഉഗ്രൻ ടിപ്പ്..!! പല്ലി ഇനി വീടിന്റെ പരിസരത്ത് പോലും വരില്ല..!!

നമ്മുടെ വീട്ടിൽ പല തരത്തിലുള്ള പ്രാണികളും ജീവികളും വളരുന്നുണ്ട്. പ്രത്യേകിച്ച് പല്ലി പോലുള്ള ജീവികൾ നമ്മുടെ വീടുകളിൽ ഉള്ളത് പല ആളുകൾക്കും അസ്വസ്ഥത ഉണ്ടാക്കുന്ന കാര്യമാണ്. പല്ലികൾ പോലുള്ള ജീവികൾ വീട്ടിൽ വരാതിരിക്കുന്നതിനും ഇവയെ ഓടിക്കുന്നതിനും പലതരത്തിലുള്ള പ്രോഡക്ടുകൾ മാർക്കറ്റിൽ ലഭ്യമാണ്. എന്നാൽ ഇവ ഉപയോഗിക്കുന്നത് പലതരത്തിലുള്ള പ്രശ്നങ്ങൾ വരുത്തി വെച്ചേക്കാം.

ഇത്തരത്തിലുള്ള സാഹചര്യം ഉണ്ടാക്കാതെ വളരെ ഫലപ്രദമായ രീതിയിൽ ഒരു സ്പ്രേ ഉണ്ടാക്കിയാൽ പല്ലികളെ വീട്ടിൽ നിന്നും തുരത്താൻ സാധിക്കും. ഇതെങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. ഇതിനായി നമുക്ക് ആവശ്യമുള്ളത് വെളുത്തുള്ളി, സവാള, കുരുമുളക് എന്നിവയാണ്. നാലോ അഞ്ചോ അല്ലി വെളുത്തുള്ളി എടുത്ത് തൊലിയോട് കൂടി ചതച്ചെടുക്കുക. അതിനുശേഷം ഒരു മീഡിയം വലിപ്പമുള്ള സവാളയുടെ പകുതി മുറിച്ചെടുത്ത് ചെറിയ കഷണങ്ങൾ ആക്കുക. ഒരു ടീസ്പൂൺ കുരുമുളകും ഇതുപോലെ ചെറുതായി ചതച്ച് എടുക്കുക. ഇനി അടുപ്പിൽ ഒരു പാത്രം വെച്ച് ഒരു കപ്പ് വെള്ളം ഒഴിക്കുക.

ശേഷം ചതച്ചെടുത്ത വെളുത്തുള്ളി, സവാള, കുരുമുളക് എന്നിവ തിളക്കുന്ന വെള്ളത്തിലേക്ക് ഇട്ടുകൊടുക്കുക. ഇനി ഇത് ചെറിയ തീയിൽ വച്ച് 15 മിനിറ്റ് നേരം നന്നായി ഇളക്കുക. അതിനുശേഷം ഇത് അരിച്ച് എടുക്കുക. ഇതിന്റെ ചൂട് ആറിയശേഷം ഒരു സ്പ്രേ ബോട്ടിലിലേക്ക് മാറ്റുക. നമ്മുടെ സ്പ്രേ തയ്യാറായിക്കഴിഞ്ഞു. ഇത് ഉപയോഗിക്കുന്നതിനു മുമ്പ് ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ഉപയോഗിക്കുന്നതിനു മുമ്പ് അരമണിക്കൂർ നേരം ഫ്രിഡ്ജിൽ വെച്ചതിനുശേഷം മാത്രം ഇത് ഉപയോഗിക്കുക. പല്ലികൾക്ക് തണുപ്പ് ഒട്ടും സഹിക്കാൻ സാധിക്കില്ല. അതിനാൽ തന്നെ ഇങ്ങനെ ചെയ്താൽ ഈ സ്പ്രേ കൂടുതൽ ഫലം നൽകും. അതിനാൽ തീർച്ചയായും എല്ലാവരും ഇത് പരീക്ഷിച്ചു നോക്കുക.

Malayalam News Express