പാറ്റകളുടേയും ഈച്ചകളുടെയും ശല്യമകറ്റാൻ കുറച്ച് എളുപ്പവഴികൾ, തുരത്താൻ ഇതൊരു തുള്ളി മതി

പാറ്റയുടേയും ഈച്ചയുടേയും ശല്യം പല വീടുകളിലും നിരന്തരമുള്ളതാണ്. പാറ്റകൾ വീടിൻ്റെ പലസ്ഥലത്തും വരാറുണ്ട്. കബോർഡിനുഉള്ളിലും അടുക്കളയിലും ഒക്കെ വന്നിരിക്കാറുണ്ട്. പ്രത്യേകിച്ച് കുറച്ചുദിവസം വീട് അടച്ചിട്ട് എവിടെയെങ്കിലും പോയിട്ട് തിരിച്ചു വന്നു കഴിഞ്ഞാൽ വീട് നിറച്ചും പാറ്റകൾ ആയിരിക്കും. പാറ്റകളെ തുരത്താൻ പല വഴികളുണ്ട്. പക്ഷേ എന്തൊക്കെ വഴികൾ പ്രയോഗിച്ചു നോക്കിയാലും പോകാത്ത പാറ്റകളും ഉണ്ട്. അത്തരത്തിലുള്ള പാറ്റകളെ തുരത്താൻ എളുപ്പത്തിലുള്ള മൂന്ന് ടിപ്സ് ആണ് ഇവിടെ കാണുന്നത്.

ഇതിനായി ആവശ്യമുള്ളത് ഒരു സ്പൂൺ പൊടിച്ച പഞ്ചസാരയും ഒരു സ്പൂൺ മൈദയും ഒരു പാക്കറ്റ് ബോറിക് ആസിഡുമാണ്. ബോറിക് ആസിഡ് എല്ലാ മെഡിക്കൽ ഷോപ്പുകളിലും വാങ്ങാൻ കിട്ടും. ഇതൊരു ചെറിയ പായ്ക്കറ്റിൽ ആണ് വരുന്നത്. ഒരു പാക്കറ്റിന് 20 രൂപ മാത്രമാണ് വില. ഒരു പായ്ക്കറ്റ് വാങ്ങിയാൽ ഏകദേശം ആറുമാസ കാലത്തോളം ഉപയോഗിക്കാനും കഴിയും. ഇത് തരി തരിയായി ഉപ്പു പോലെയാണ് ഇരിക്കുന്നത്.

ഇനി നമ്മൾ കൈയിൽ ഗ്ലൗസ് ധരിക്കേണ്ടതാണ്. എന്നിട്ട് ആദ്യം ഒരു പാത്രം എടുക്കാം അതിനകത്ത് ഒരു ടേബിൾസ്പൂൺ പൊടിച്ച പഞ്ചസാര എടുക്കാം ഒരു ടേബിൾ സ്പൂൺ മൈദയും എടുക്കാം. മൈദയ്ക്ക് പകരം ഗോതമ്പായാലും കുഴപ്പമില്ല. ഇനി ഇതിലേക്ക് ബോറിക് ആസിഡ് ഒരു പാക്കറ്റ് മുഴുവനായും ഇടാം. മൂന്നും കൂടി നല്ല രീതിയിൽ ഒന്നും മിക്സ് ചെയ്തു കൊടുക്കാം. അതിനു ശേഷം കുറച്ചു കുറച്ച് വെള്ളം ഒഴിച്ച് ഇതിങ്ങനെ കുഴച്ചെടുക്കുക. ഇതു കുഞ്ഞു കുഞ്ഞു ബോൾ ആക്കി ഉരുട്ടി എടുക്കാം. ഇനി കുഞ്ഞു ബോളുകൾ പാറ്റകൾ വരാൻ സാധ്യതയുള്ള സ്ഥലത്തൊക്കെ വെച്ചു കൊടുക്കാം. പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം ഒരു കാരണവശാലും കുഞ്ഞുങ്ങൾ ഒന്നും തൊടരുത്. അതുപോലെ തന്നെ നമ്മുടെ പ്രിയപ്പെട്ട വളർത്തുമൃഗങ്ങളും ഇതൊരിക്കലും എടുക്കാതിരിക്കാൻ ശ്രദ്ധിക്കണം.

ഇതു വയ്ക്കുന്നതിനു മുൻപ് നല്ല തിളക്കമുള്ള ഒരു പേപ്പറിൽ വയ്ക്കാം. ബിസ്ക്കറ്റിൻ്റേയോ ചോക്ലേറ്റിൻ്റേയോ ഒക്കെ പാക്കറ്റിൻ്റെ ഉൾ വശത്തും വയ്ക്കാവുന്നതാണ്. ഇത് വെച്ച് കഴിഞ്ഞാൽ ഇത് കഴിക്കുന്ന പാറ്റകളൊക്കെ വളരെ വേഗം ചത്തു പോകും. ഇനി അടുത്ത ടിപ്പ് ബോറിക് ആസിഡ് ലഭിക്കാത്തവർക്ക് ഉള്ളതാണ്. ഇതിനായി വേണ്ടത് ബേക്കിംഗ് സോഡയും പഞ്ചസാര പൊടിച്ചതും മാത്രമാണ്. ഇത് രണ്ടും കൂടി നല്ല രീതിയിൽ മിക്സ് ചെയ്ത് പാറ്റ വരുന്ന സ്ഥലത്ത് വായിച്ചാൽ മാത്രം മതിയാകും. പക്ഷേ ഈ പൊടി കാറ്റത്ത് പറക്കാനും മറ്റു സ്ഥലത്തും ചെന്ന് വീഴാനും സാധ്യതയുണ്ട്. അതുകൊണ്ട് കുറച്ച് വിനാഗിരി ഒഴിച്ച് സോഫ്റ്റ് ആക്കി വെക്കുക. ബോളു പോലെ ഉരുട്ടുകയൊന്നും വേണ്ട. കുറച്ചു വെള്ളമൊഴിച്ച് ഒരു പുട്ട് പൊടി രൂപത്തിൽ ആക്കി വെച്ചാൽ മതി.

ഇനി മൂന്നാമത്തെ ടിപ്പ്, പാറ്റകൾ പിന്നെ ഒരിക്കലും തിരിച്ചു വരാതിരിക്കാൻ ഉള്ളതാണ്. ഇതിനാവശ്യം യൂക്കാലി ആണ്. യൂക്കാലി ഒരു പഞ്ഞിയിലോ അല്ലെങ്കിൽ ഒരു കഷ്ണം തുണിയിലോ എടുത്ത് അടുക്കളയിലും കാർഡ്ബോർഡുകളിലുമൊക്കെ ഒന്ന് തുടച്ചു കൊടുക്കാം. അല്ലെങ്കിൽ കബോർഡിൽ വയ്ക്കുകയോ ചെയ്യാം. ഇങ്ങനെ ചെയ്താൽ ഉറുമ്പും പാറ്റയും ഒന്നും കബോർഡിലേക്ക് വരില്ല.

ഇനി നമ്മൾ ചെയ്യാൻ പോകുന്നത് ഈച്ചകളെ തുരത്താനുള്ള ഒരു വഴിയാണ്. ചില അടുക്കളകളിൽ എപ്പോഴും കുഞ്ഞു കുഞ്ഞു ഈച്ചകൾ വരാറുണ്ട്. പ്രത്യേകിച്ച് മാമ്പഴക്കാലവും ചക്കകാലവുമൊക്കെ ആകുമ്പോൾ ഇഷ്ടം പോലെ ഈച്ചകളെ കാണാൻ സാധിക്കും. ഈ ഈച്ചകൾ ഒക്കെ ഒരുപാട് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നവയാണ്. അതുകൊണ്ടു തന്നെ ഈച്ചകളെ തുരത്തുണം. ഇതിനായി പുൽത്തൈലമാണ്  ഉപയോഗിക്കുന്നത്. അടുക്കളയിലൊക്കെ പുൽതൈലം ഉപയോഗിച്ച് നല്ല രീതിയിൽ ഒന്ന് തുടച്ചാൽ മതി. ഈച്ചകൾ ഏറ്റവുമധികം വന്നിരിക്കുന്നത് ഈർപ്പമുള്ള പാത്രങ്ങളിൽ ആണ്. അതുകൊണ്ടു തന്നെ പാത്രങ്ങളൊക്കെ കഴുകി കഴിഞ്ഞ് ഈർപ്പം നിർത്താതെ പുറത്തു നല്ല വെയിലത്ത് കൊണ്ടു പോയി ഉണക്കണം. അല്ലെങ്കിൽ ഒരു ടവ്വൽ ഉപയോഗിച്ച് തുടച്ചെടുത്തതിനു ശേഷം മാത്രം എടുത്തു വയ്ക്കുക. അതുപോലെ തന്നെ കുറച്ച് ഈർപ്പമുള്ള ടൗവ്വൽ എടുത്ത് അതിൽ പുൽത്തൈലം ഒഴിച്ച് അടുക്കളയുടെ എല്ലാ ഭാഗത്തും നല്ല രീതിയിൽ തുടച്ചാൽ മതി. പിന്നെ നമുക്ക് ഈച്ച ശല്യം ഉണ്ടാകില്ല.

Malayalam News Express